യാ​ത്ര​യി​ൽ നി​രോ​ധി​ത വ​സ്തു​ക്ക​ൾ വേ​ണ്ട; മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി

ദോ​ഹ: ല​ഹ​രി വ​സ്തു​ക്ക​ളും നി​രോ​ധി​ത മ​രു​ന്നു​ക​ളും കൈ​വ​ശം വെ​ച്ച് ഖ​ത്ത​റി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​ർ പി​ടി​യി​ലാ​കു​ന്ന സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി. യാ​ത്ര​യി​ൽ നി​രോ​ധി​ത വ​സ്തു​ക്ക​ളും മ​യ​ക്കു​മ​രു​ന്നു​ക​ളും കൈ​വ​ശ​മി​ല്ലെ​ന്ന് ഓ​രോ യാ​ത്ര​ക്കാ​ര​നും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച സ​ന്ദേ​ശ​ത്തി​ൽ എം​ബ​സി ഓ​ർ​മി​പ്പി​ച്ചു. നി​രോ​ധി​ത വ​സ്തു​ക്ക​ളു​മാ​യി യാ​ത്ര​ചെ​യ്ത നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ര്‍ രാ​ജ്യ​ത്ത് നി​യ​മ​ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ന്നു​ണ്ടെ​ന്നും എം​ബ​സി ചൂ​ണ്ടി​ക്കാ​ട്ടി. നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ പി​ടി​ക്ക​പ്പെ​ടു​ന്ന​വ​ർ വി​ചാ​ര​ണ​യും ക​ടു​ത്ത ന​ട​പ​ടി​ക​ളും നേ​രി​ടേ​ണ്ടി​വ​രും. രാ​ജ്യ​ത്ത് നി​രോ​ധി​ച്ച മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക നേ​ര​ത്തേ​ത​ന്നെ ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. കു​റി​പ്പ​ടി​യി​ല്ലാ​തെ മ​രു​ന്നു​ക​ളും സ്വ​ന്തം ആ​വ​ശ്യ​ത്തി​ന​ല്ലാ​ത്ത മ​രു​ന്നു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നു​മെ​ല്ലാം വി​ല​ക്കു​ണ്ട്. വി​വി​ധ കേ​സു​ക​ളി​ലാ​യി പി​ടി​ക്ക​പ്പെ​ട്ട നി​ര​വ​ധി ഇ​ന്ത്യ​ക്കാ​രാ​ണ് ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​ത്. 

Tags:    
News Summary - No prohibited items on the trip; Indian Embassy with notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.