ദോഹ: പാട്ടും നൃത്തവും നിറഞ്ഞ ആഘോഷ രാവോടെ നോബിൾ ഇന്റർനാഷനൽ സ്കൂൾ പതിനേഴാം വാർഷികം. ‘നോബിൾ വെസറ്റോ 2023- 24’ എന്ന പേരിൽ നടന്ന പരിപാടി ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഹുസൈൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്കൂൾ ജനറൽ സെക്രട്ടറി കെ.പി ബഷീർ, ഫിനാൻസ് ഡയറക്ടർ ഷൗക്കത്തലി താജ്, ഖത്തർ ചാരിറ്റി മുൻ കോർപറേറ്റ് മാനേജർ ഖാലിദ് അഹമ്മദ് ഫക്രൂ, നോബിൾ സ്കൂൾ രക്ഷാധികാരി എൻജിനീയർ അലി ജാസിം ഖലീഫ ജാസിം അൽ മാൽക്കി എന്നിവർ ആശംസകൾ നേർന്നു. വാർഷിക റിപ്പോർട്ട് പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ് അവതരിപ്പിച്ചു.
നോബിൾ സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങൾ, മാനേജ്മെന്റ് പ്രതിനിധികൾ, വൈസ് പ്രിൻസിപ്പൽമാരായ ജയ്മോൻ ജോയ്, റോബിൻ കെ ജോസ് തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ വർഷത്തെ സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സ് ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്കാരദാനം നിർവഹിച്ചു. തുടർന്ന് വിദ്യാർഥികൾ അവതരിപ്പിച്ച വർണോജ്വലമായ നൃത്ത നൃത്യവിസ്മയങ്ങളുടെ ആഘോഷരാവ് ശ്രദ്ധേയമായി. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷിഹാബുദ്ദീൻ സ്വാഗതവും റോബിൻ കെ. ജോസ് നന്ദിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.