ദോഹ: റമദാനോടനുബന്ധിച്ച് നോബ്ൾ ഇന്റർനാഷനൽ സ്കൂളിൽ വിദ്യാർഥികൾക്കായി നടത്തിയ ഖുർആൻ പാരായണ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. രണ്ടുഘട്ടങ്ങളിലായി അഞ്ച് വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. ആദ്യ റൗണ്ടിൽ നിശ്ചിത മാർക്ക് ലഭിച്ച വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് ഫൈനൽ റൗണ്ട് നടത്തിയത്.
കാറ്റഗറി ഒന്നിൽ അയ്മൻ സാലിഹ്, കാറ്റഗറി രണ്ടിൽ ആഷിയ അസ്ലം, കാറ്റഗറി മൂന്നിൽ ഹിബ മെഹക്, കാറ്റഗറി നാലിൽ ഉമർ നബീൽ, കാറ്റഗറി അഞ്ചിൽ റായദ് അബ്ദുൽ നാസർ എന്നിവർ ഒന്നാമതെത്തി.
വിജയികളെയും മത്സരത്തിന് നേതൃത്വം നൽകിയ സ്കൂൾ അറബിക് വിഭാഗത്തെയും പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ് അഭിനന്ദിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ജയ് മോൻ ജോയ്, ഷിഹാബുദ്ദീൻ, സെക്ഷൻ മേധാവി നിസാർ കെ. മുഹമ്മദ് ഹസൻ, പത്മ അരവിന്ദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.