നോക്കിയയുടെ പുതിയ 3310 ഫോണുകൾ ഖത്തർ വിപണിയിലും

ദോഹ: പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ നോക്കിയ അവതരിപ്പിക്കുന്ന പഴയ 3310​​െൻറ പുതിയ എഡിഷൻ ഫോണുകൾ  ഖത്തർ വിപണികളിലെത്തി. ചുവപ്പ്, മഞ്ഞ, കടും നീല, ചാര നിറങ്ങളായാണ് പുതിയ ഫോണെത്തുന്നത്. ഈയടുത്ത് ബാഴ്സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് നോക്കിയ തങ്ങളുടെ പഴയ ക്ലാസിക് മൊബൈലുകളുടെ പുതിയ രൂപം പുറത്തിറക്കിയത്. ഖത്തർ വിപണികളിൽ 199 റിയാലാണ് ഇവയുടെ വില. ഒരാഴ്ചക്കാലം ലഭിക്കുന്ന ബാറ്ററി ആയുസ്സ് തന്നെയാണ് മാനുവൽ കീബോർഡോഡ് കൂടിയ പുതിയ ഫോണി​​െൻറയും പ്രത്യേകത. ദിവസം മുഴുവനും സംസാരിക്കാനും സന്ദേശങ്ങളയക്കാനും ഫോട്ടോ പിടിക്കാനും ഗെയിം കളിക്കാനും പുതിയ ഫോണിലൂടെ സാധിക്കുമെന്നും കൂടുതൽ ജനകീയമാകുമെന്ന് തന്നെയാണ് പ്രതീഷിക്കുന്നതെന്നും കമ്പനി പ്രസ്​താവനയിൽ വ്യക്തമാക്കി. 2000ലാണ് ആദ്യമായി 3310 ഫോൺ നോക്കിയ വിപണിയിലിറക്കുന്നത്. ആ വർഷം വിറ്റുപോയത് 12.6 കോടി ഫോണുകളാണ്. മൊബൈൽ ഫോണി​​െൻറ ചരിത്രത്തിൽ രേഖപ്പെടുത്തിയ റെക്കോർഡായാണിതിനെ കാണുന്നത്. 

Tags:    
News Summary - nokia 3310

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.