സാധാരണ വിമാന സർവിസുകൾ പുനരാരംഭിക്കണം -ഗപാഖ്

ദോഹ: കോവിഡിന്‍റെ മൂന്നാം തരംഗത്തിൽനിന്ന് ലോകം മോചനം നേടാൻ തുടങ്ങിയ സാഹചര്യത്തിൽ ഫെബ്രുവരി 28 വരെ നീട്ടിയിരിക്കുന്ന എയർ ബബ്ൾ കരാർ ഇനിയും നീട്ടിക്കൊണ്ടു പോകരുതെന്ന് ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ (ഗപാഖ് ) കേന്ദ്ര വ്യോമയാന വകുപ്പിനോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആർ.ടി.പി.സി.ആർ ടെസ്റ്റും, ക്വാറന്‍റീനും വേണ്ടതില്ലെന്ന കേന്ദ്രനയം, എയർ ബബ്ൾ കരാർ അവസാനിപ്പിച്ച് സർവിസുകൾ സാധാരണ നിലയിലാക്കാനുള്ള അനുകൂല നിലപാടിലേക്ക് നയിക്കുന്ന സാഹചര്യമാണെന്നും വിലയിരുത്തുന്നു. അയാട്ട അടക്കമുള്ള അന്താരാഷ്ട്ര സംഘടന മുഴുവൻ ലോക രാജ്യങ്ങളോടും അഭ്യർഥിച്ചതും പ്രവാസികൾ അടക്കമുള്ളവർക്ക് പ്രതീക്ഷ നൽകു​െന്നന്നും യോഗം വിലയിരുത്തി.

ഗൾഫ് നാടുകളിൽ ബഹുഭൂരിഭാഗം പേരും നിർദിഷ്ട വാക്സിനേഷൻ പൂർത്തീകരിച്ചതാണ്​. അങ്ങനെയുള്ളവരെ ആർ.ടി.പി.സി.ആർ ടെസ്റ്റിൽനിന്ന് ഒഴിവാക്കണമെന്ന് സർക്കാറുകളോട് നേരത്തേ മുതൽ ഗപാഖ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ്.

അതോടൊപ്പം, നിലവിലെ ഇളവിൽ യു.എ.ഇ, കുവൈത്ത്​ രാജ്യങ്ങളെയും ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

ക്വാറന്‍റീൻ വ്യവസ്ഥ നേരത്തേതന്നെ ഒഴിവാക്കിയ കേരള സർക്കാറിന്‍റെയും, ആർ.ടി.പി.സി.ആർ ടെസ്റ്റും ക്വാറന്‍റീൻ വ്യവസ്ഥ രാജ്യമൊട്ടാകെ ഇപ്പോൾ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടികളെയും സ്വാഗതം ചെയ്തു. പ്രസിഡൻറ് കെ.കെ. ഉസ്മാൻ, ജന.സെകട്ടറി ഫരീദ് തിക്കോടി, ഓർഗനൈസിങ്​ സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി, അൻവർ സാദത്ത് ടി.എം.സി, കരീം ഹാജി മേമുണ്ട, അമീൻ കൊടിയത്തൂർ, മശ്ഹൂദ് തിരുത്തിയാട്, സുബൈർ ചെറുമോത്ത്, എ.ആർ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Normal flights should be resumed: Gapakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.