????????????????? ????????????

നാ​​​ട്ടി​​​ലേ​​​ക്ക് യാ​​​ത്ര തി​​​രി​​​ച്ച മലയാളി വി​​​മാ​​​ന​​​ത്തി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ

ദോ​ഹ: നാ​​​ട്ടി​​​ലേ​​​ക്ക് യാ​​​ത്ര തി​​​രി​​​ച്ച പ്ര​​​വാ​​​സി ​വി​​​മാ​​​ന​​​ത്തി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ. മ​ല​പ്പു​റം പു​ലാ​മ​ന്തോ​ൾ ചെ​​​മ്മ​​​ല​​​ശ്ശേ​​​രി ആ​​​ല​​​മ്പാ​​​റ പ​​​രേ​​​ത​​​നാ​​​യ പൊ​​​തു​​​വാ​​​ച്ചോ​​​ല ഹ​​​സ്സ​െ​​ൻ​​റ (അ​​​ത്ത) മ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് ഇ​​​ഖ്ബാ​​​ലാ​​​ണ്​ (53) മ​​​രി​​​ച്ച​​​ത്. ഞാ​​ ​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ ദോ​ഹ ഹ​മ​ദ്​ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ്​ സം​ഭ​വം. ഖ​​​ത്ത​​​റി​​​ൽ​​​നി​​​ന്ന് മ​​​സ്ക​​​ത്ത്​ വ​​​ഴി നാ​​​ട്ടി​​​ലേ​​​ക്ക് തി​​​രി​​​ക്കാ​​​നാ​​​യി ഒ​​​മാ​​​ൻ എ​​​യ​​​ർ​​​വേ​​​സി​​​ൽ ക​​​യ​​​റി​​​യ​​​താ​​​യി​​​രു​​​ന്നു. വി​​​മാ​​​നം ഇ​​​ള​​​കി തു​​​ട​​​ങ്ങി​​​യി​​​ട്ടും സീ​​​റ്റ് ബെ​​ൽ​​​റ്റ് ഇ​​​ടാ​​​തി​​​രു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ട്ട​​​തോ​​​ടെ എ​​​യ​​​ർ ഹോ​​​സ്​​​​റ്റ​​​സ് വ​​​ന്ന് ത​​​ട്ടി വി​​​ളി​​​ച്ച​​​പ്പോ​​​ൾ മ​​​രി​​​ച്ച നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ഹോ​​​സ്പി​​​റ്റ​​​ലി​​​ലെ​​​ത്തി​​​ച്ച് മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. മൃ​​​ത​​​ദേ​​​ഹം വ​ക്​​റ ഹ​മ​ദ്​ ആ​ശു​പ​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​ലേ​​​ക്ക് മാ​​​റ്റി.

28 വ​​​ർ​​​ഷ​​​മാ​​​യി ഖ​​​ത്ത​​​റി​​​ലെ ക​​​മ്പ​​​നി​​​യി​​​ൽ ട്ര​​​ക്ക് ഡ്രൈ​​​വ​​​റാ​​​യി ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. ര​​​ണ്ട് വ​​​ർ​​​ഷം മു​​​മ്പാ​​​ണ് നാ​​​ട്ടി​​​ൽ വ​​​ന്ന് പോ​​​യ​​​ത്. മ​​​ര​​​ണ​​​കാ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ച ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം നാ​​​ട്ടി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​കാ​നാ​​​ണ് തീ​​ ​രു​​​മാ​​​നം. മാ​​​താ​​​വ്: പ​​​രേ​​​ത​​​യാ​​​യ ആ​​​യി​​​ശ. ഭാ​​​ര്യ: സു​​​മ​​​യ്യ (കൊ​​​ള​​​ത്തൂ​​​ർ​​​കു​​​റു​​​പ്പ​​​ത്താ​​​ൽ) മ​​​ക്ക​​​ൾ: ഫൗ​​​സി​​​യ, ഫ​​​സ്​​​​ല. മ​​ ​രു​​​മ​​​ക​​​ൻ: മു​​​ഹ​​​മ്മ​​​ദ​​​ലി (കു​​​ന്ന​​​ക്കാ​​​വ്) സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: യൂ​​​സു​​​ഫ് (അ​​​ല​​​മ്പാ​​​റ) സൈ​​​ത​​​ല​​​വി (കൊ​​​പ്പം) നാ​​​സ​​​ർ (ആ​​ ​ല​​​മ്പാ​​​റ) ഖ​​​ദീ​​​ജ (വി​​​ള​​​യൂ​​​ർ) ആ​​​യി​​​ശ (തൊ​​​ടു​​​പു​​​ഴ) സു​​​ബൈ​​​ദ (ആ​​​ല​​​മ്പാ​​​റ) പ​​​രേ​​​ത​​​യാ​​​യ കു​​​ഞ്ഞി​​​പ്പാ​​​ത്തു​​​മ്മ.

Tags:    
News Summary - obit-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.