ഖത്തറിലെ റോഡ്​ ശൃംഖലകളിലൊന്ന് 

ലക്ഷ്യം അപകടരഹിത നിരത്ത്​: റോഡ്​സൗകര്യങ്ങൾ വിലയിരുത്തൽ പദ്ധതി പൂർണതയിലേക്ക്

ദോഹ: അപകടങ്ങൾ കുറച്ച്​ രാജ്യത്തെ റോഡുസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഗതാഗത വകുപ്പ്​ നടത്തുന്ന റോഡ്​സൗകര്യങ്ങൾ വിലയിരുത്തൽ പദ്ധതി പൂർണതയിലേക്ക്​. ഖത്തർ റോഡ്​സ്​ അസസ്​മെൻറ്​ പ്രോ​ഗ്രാം (Q_RAP) 90 ശതമാനം പൂർത്തിയായതായി ഗതാഗത മന്ത്രാലയം അറിയിച്ചു. റോഡ്​ ഉപയോക്​തക്കളുടെയെല്ലാം സുരക്ഷക്കായി അനുയോജ്യമായ എൻജിനീയറിങ്​ സംവിധാനം ഏർ​െപ്പടുത്തുകയും ഇതിലൂടെ അപകടങ്ങൾ കുറക്കുകയുമാണ്​ ലക്ഷ്യമിടുന്നത്​. റോഡുകളുടെ സുരക്ഷ സംബന്ധിച്ച സ്​റ്റാർ റേറ്റിങ്​ അന്താരാഷ്​ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച്​ രേഖ​െപ്പടുത്തുകയും ഇതിന്​ ശേഷം ആവശ്യമായ പുതിയ അനുബന്ധ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. ഇതിനായി ആദ്യഘട്ടത്തിൽ സർവേ നടത്തുകയാണ്​ ​െചയ്​തിരിക്കുന്നത്​. രാജ്യത്തെ റോഡ് ശൃംഖല ആസ്​തികളെ കുറിച്ചുള്ള ഫീൽഡ് ടെക്നിക്കൽ സർവേയാണ്​ ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തി​െൻറ കീഴിൽ ഇതിനകം നടന്നത്​.

20,000 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡുകൾ, പാലങ്ങൾ, തുരങ്കങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന റോഡ് ശൃംഖല ആസ്​തികളെ കുറിച്ചുള്ള വിശദമായ സർവേയാണിത്​. സുരക്ഷിതവും ഉന്നത നിലവാരത്തിലുള്ളതുമായ റോഡ് ശൃംഖല ഉറപ്പുവരുത്തുന്നതിനായി സംയോജിത റോഡ് അസെറ്റ് രൂപപ്പെടുത്തുകയാണ് ലക്ഷ്യം. റോഡുകളുടെ പ്രകടനം വിലയിരുത്തുന്നതിനും സുരക്ഷ നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും റോഡപകടങ്ങൾ കുറക്കുന്നതിനും ഏക ​േഡറ്റാബേസ്​ രൂപപ്പെടുത്തുന്നതിനും സർവേ സഹായിക്കും.

ശൈഖ്​ സബാഹ്​ ഇടനാഴി പദ്ധതിക്ക്​ കീഴിലെ റോഡുകൾ 

1900 കിലോമീറ്റർ നീളത്തിൽ ഹൈവേകൾക്കും പ്രധാന റോഡുകൾക്കുമായി 360 ഡിഗ്രി പനോരമിക് ചിത്രങ്ങൾ സർവേയുടെ ഭാഗമായി എടുത്തിട്ടുണ്ട്. കൂടാതെ റോംഡാസ്​ സാങ്കേതികവിദ്യ ഉപയോഗിച്ച് 1000 കിലോമീറ്റർ റോഡുകളുടെ ത്രിമാന ചിത്രങ്ങളും പകർത്തി. പദ്ധതി പ്രകാരം പ്രാദേശിക റോഡുകൾ കൂടുതൽ ഗുണനിലവാരമുയർത്തി മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതി തയാറാക്കി പൊതുമരാമത്ത് അതോറിറ്റി (അശ്ഗാൽ)ക്ക് സമർപ്പിച്ചിട്ടുണ്ട്. രാജ്യത്തെ റോഡ്​ സൗകര്യങ്ങളുടെ മികവ്​ അപകടങ്ങൾ കുറക്കാൻ കാരണമായിട്ടുണ്ടെന്ന്​ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്​. വാഹനങ്ങളും ജനസംഖ്യയും വര്‍ധിക്കുന്നുണ്ടെങ്കിലും അപകടം കുറയുന്നത് നേട്ടമാണ്​. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്​. വിവിധ റോഡ്​ സൗകര്യങ്ങൾ പരിക്കേറ്റവരെ ഉടൻ ആശുപത്രികളിലേക്കെത്തിക്കാൻ ഏ​െറ സഹായകരമാണ്​. ആംബുലൻസിനായുള്ള വിളികൾക്ക്​ ഉത്തരം നൽകാൻ അഞ്ചു സെക്കൻഡിലും താഴെയാണ്​ എടുക്കുന്നത്​. ദോഹക്കുള്ളിൽ അപകടസ്​ഥലത്തേക്ക്​ എച്ച്​.എം.സി ആംബുലൻസുകൾ എത്താൻ എട്ട്​ മിനിറ്റാണ്​ എടുക്കുന്നത്​. ദോഹക്ക്​ പുറത്ത്​ 10 മിനിറ്റുകൾക്കുള്ളിലും ആംബുലൻസുകൾ അപകടസ്​ഥലത്ത്​ എത്തുന്നുണ്ട്​.

അശ്ഗാലി​െൻറ കഴിഞ്ഞ വര്‍ഷത്തെ പദ്ധതികള്‍ സമയക്രമം പാലിച്ച് പൂര്‍ത്തിയാക്കിയത് വാഹന ഗതാഗതത്തിന് ഗുണപരമായ മാറ്റമാണ് സൃഷ്​ടിച്ചത്​. ദോഹ മെട്രോ ആരംഭിച്ചതോടെ വാഹന ഗതാഗതത്തില്‍ കൂടുതല്‍ മികച്ച മാറ്റങ്ങളുണ്ടായി. മെട്രോ ആരംഭിച്ചതോടെ ആളുകൾ കാറുകളില്‍ സഞ്ചരിക്കുന്നത് കുറക്കാനായിട്ടുണ്ട്​. നിര്‍മാണം പുരോഗമിക്കുന്ന റോഡ് പദ്ധതികള്‍ പലതും ഈ വര്‍ഷംതന്നെ പൂര്‍ത്തിയാകും.

2015ല്‍ റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 227 ആയിരുന്നു. എന്നാല്‍, 2019ല്‍ റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 154 ആയി കുറഞ്ഞു. കണക്കുകള്‍ പ്രകാരം 2016ല്‍ 178 പേര്‍ മരിച്ചപ്പോള്‍ 2017ല്‍ 177 പേരും 2018ല്‍ 168 പേരുമാണ് മരിച്ചതെന്ന് ട്രാഫിക്​ ജനറല്‍ ഡയറക്ടറേറ്റി​െൻറ ട്വിറ്റര്‍ അക്കൗണ്ടില്‍ പറയുന്നു. കോവിഡിനെ തുടർന്നുള്ള ലോക്​​ഡൗൺ കാലത്ത്​ പ്രത്യേകിച്ചും അപകടങ്ങൾ കുറവായിരുന്നു. അപകടങ്ങളിലൂടെ ജീവനും പൊതുസ്വത്തും നഷ്​ടപ്പെടുന്നതിനെതിരെ ശക്തവും ദീർഘവീക്ഷണത്തോ​െടയുമുള്ള നടപടികളാണ്​ ദേശീയ ഗതാഗത സുരക്ഷാകമ്മിറ്റി സ്വീകരിച്ചുവരുന്നത്​. സ്​കൂളുകളെ തമ്മിൽ ബന്ധിപ്പിക്കുന നിരത്തുകൾ നവീകരിക്കുന്നതിനാൽ അന്താരാഷ്​ട്ര ഗുണമേന്മയുള്ള സൗകര്യങ്ങളാണ്​ ഉള്ളത്​. ഇത്​ വിദ്യാലയ പരിസരത്ത്​ റോഡപകടങ്ങൾ കുറക്കുന്നതിന്​ ഏറെ സഹായിച്ചിട്ടുണ്ട്​. 'ദേശീയ വികസന തന്ത്രം, ഖത്തർ ദേശീയ നയം 2030'​െൻറ അടിസ്​ഥാനത്തിലാണ്​ പദ്ധതി പുരോഗമിക്കുന്നത്​.

Tags:    
News Summary - Objective Safe Road: Towards Completion of Road Facility Assessment Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.