ദോഹ: ഞായറാഴ്ച വൈകീട്ട് റമദാൻ മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയുള്ളതിനാൽ നിരീക്ഷിക്കണമെന്ന് ഖത്തർ ഇസ്ലാമിക മതകാര്യ മന്ത്രാലയം ഔഖാഫിന്റെ മാസപ്പിറവി നിരീക്ഷണ കമ്മിറ്റി അറിയിച്ചു. ഞായറാഴ്ച ശഅബാൻ 29 ആയതിനാൽ അന്നേദിവസം മാസപ്പിറവി ദൃശ്യമാവാൻ സാധ്യത കൂടുതലാണ്.
രാജ്യത്തിന്റെ ഏതെങ്കിലും മേഖലകളിൽ മാസപ്പിറവി ദൃശ്യമാകുന്നവർ ദോഹ ദഫ്ന ടവറിലെ ഔഖാഫ് കാര്യാലയത്തിൽ അറിയിക്കണമെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചേരുന്ന കമ്മിറ്റി യോഗം റമദാൻ പ്രഖ്യാപനം നടത്തും. ഗോളശാസ്ത്ര നിരീക്ഷണ പ്രകാരം തിങ്കളാഴ്ചയായിരിക്കും റമദാൻ ഒന്ന് എന്ന് ഖത്തർ കലണ്ടർ ഹൗസ് നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.