ദോഹ: ഓണാഘോഷത്തോടനുബന്ധിച്ച് നടുമുറ്റം ഖത്തർ ഓണോത്സവം 2022 എന്നപേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. റയ്യാനിലെ അൽ റയ്യാൻ പ്രൈവറ്റ് സ്കൂളിൽ രാവിലെ തുടങ്ങിയ ആഘോഷങ്ങൾ വൈകീട്ടുവരെ നീണ്ടുനിന്നു. ഐ.സി.സി പ്രസിഡന്റ് പി.എൻ ബാബുരാജ്, ഐ.സി.ബി.എഫ് മെഡിക്കല്‍ ക്യാമ്പ് കോഓഡിനേറ്റർ രജനി മൂർത്തി, ഐ.സി.സി മുൻ പ്രസിഡന്റ് മിലൻ അരുൺ, ലോക കേരള സഭാംഗം ഷൈനി കബീർ, കൾചറൽ ഫോറം പ്രസിഡന്റ് മുനീഷ് എ.സി തുടങ്ങിയവർ സംസാരിച്ചു.
ഫോക്കസ് മെഡിക്കൽ സെന്റർ അഡ്മിൻ മാനേജർ അബ്ദുൽ ബാസിത്, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, ബ്രാഡ്മ ഖത്തർ ഫുഡ് സെയിൽസ് മാനേജര്‍ അനസ് കൊല്ലംകണ്ടി, അബ്ദുർറഹീം വേങ്ങേരി, കൾചറൽ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു. നടുമുറ്റം പ്രസിഡന്റ് സജ്ന സാക്കി സ്വാഗതം പറഞ്ഞു. നടുമുറ്റവുമായി സഹകരിച്ചു ഫോക്കസ് മെഡിക്കല്‍ സെന്റർ നടപ്പാക്കുന്ന പ്രിവിലേജ് കാർഡിന്റെ രൂപരേഖ വേദിയില്‍ ഫോക്കസ് മെഡിക്കല്‍ സെന്റർ അഡ്മിൻ മാനേജര്‍ അബ്ദുൽ ബാസിത് നടുമുറ്റം പ്രസിഡന്റ് സജ്ന സാക്കിക്ക് കൈമാറി പ്രകാശനം ചെയ്തു.
എട്ടുമണിക്ക് പതിമൂന്നോളം ടീമുകൾ പങ്കെടുത്ത പൂക്കളമത്സരത്തോടെയാണ് ഓണാഘോഷത്തിന് തുടക്കമായത്. ഖത്തർ വേൾഡ്കപ്പ് എന്ന വിഷയത്തിലായിരുന്നു പൂക്കളമത്സരം അരങ്ങേറിയത്.
(രണ്ടാം സ്ഥാനം നേടിയ ക്യു.എസ്.സി.ടി ടീം)
എം.എ.എം.ഒ കോളജ് അലുംനി ഒന്നാം സ്ഥാനം നേടി. ക്യു.എസ്.സി.ടി ടീം രണ്ടാം സ്ഥാനവും എഫ്.ഐ.എൻ.ക്യു ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ലാൽ കെയേഴ്സ് ആൻഡ് മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂനിറ്റ്, കെപ്വ ഖത്തർ, ലാവൻഡർ എന്നീ ടീമുകൾ പ്രോത്സാഹന സമ്മാനവും നേടി. വിജയികൾക്കുള്ള സമ്മാനങ്ങളും കാഷ് അവാർഡുകളും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും അതിഥികളായ പി.എൻ ബാബുരാജ്, രജനി മൂർത്തി, മിലൻ അരുൺ, അബ്ദുൽ ബാസിത് തുടങ്ങിയവർ സമ്മാനിച്ചു. സുധീർ ബാബു, ഷഫ ജാവേദ്, പി.കെ. സുധീർ ബാബു എന്നിവരാണ് പൂക്കളമത്സരത്തിന് വിധി നിർണയിച്ചത്.
(മൂന്നാം സ്ഥാനം നേടിയ എഫ്.ഐ.എൻ.ക്യു ടീം)
സ്ത്രീകളും കുട്ടികളും കുടുംബങ്ങളുമടക്കം അഞ്ഞൂറിലധികം പേർ ഓണസദ്യയിൽ പങ്കെടുത്തു. നടുമുറ്റം പ്രസിഡന്റ് സജ്ന സാക്കി, സഹഭാരവാഹികളായ നിത്യ സുബീഷ്, നുഫൈസ, ഫാത്വിമ തസ്നീം, സകീന അബ്ദുല്ല, റുബീന, നൂർജഹാൻ ഫൈസൽ, നജ്ല നജീബ്, ജോളി തോമസ്, സുമയ്യ താസീൻ, ലത കൃഷ്ണ, ഹമാമ ഷാഹിദ്, ശാദിയ ശരീഫ്, ഹുമൈറ വാഹിദ്, ഷെറിൻ ഫസൽ, റഹീന സമദ്, സന നസീം, ഖദീജാബി നൗഷാദ്, അജീന, മാജിദ, സനിയ്യ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.