ദോഹ: സ്കൂൾ ഫീസ് വർധന സംബന്ധിച്ച രക്ഷിതാക്കളുെട പരാതി സംബന്ധിച്ചും പ്രൈവറ്റ് സ്കൂൾസ് ലൈസൻസിങ് വകുപ്പ് ഡയറക്ടർ ഹമദ് അൽ ഗാലി പ്രതികരിച്ചു. നിലവിൽ ഫീസ് വർധിപ്പിച്ച സ്കൂൾ മന്ത്രാലയത്തിൽനിന്ന് മുൻകൂട്ടി അനുമതി വാങ്ങിയതാണ്. ഇവർക്ക് വരുന്ന മൂന്നുവർഷം ഇനി ഫീസ് വർധനക്ക് കഴിയില്ല.
ഇനി അഥവാ അവർ ഫീസ് വർധനക്ക് അപേക്ഷിച്ചാൽതന്നെ അപേക്ഷ തള്ളിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ സാമ്പത്തിക നഷ്ടത്തിലാണെന്നതിെൻറ രേഖകൾ സമർപ്പിച്ചാൽ മാത്രമേ ആ സ്കൂളിെൻറ ഫീസ് വർധനക്കുള്ള ആവശ്യം പരിഗണിക്കുകയുള്ളൂ. രേഖകളടക്കം മന്ത്രാലയത്തിെൻറ പ്രത്യേക കമ്മിറ്റി വിലയിരുത്തിയതിനു ശേഷം മാത്രമേ ഫീസ് വർധനക്ക് അനുമതി നൽകുകയുള്ളൂ.
ഏഴു ശതമാനവും 10 ശതമാനവുമൊക്കെ ഫീസ് വർധന എന്നുപറയുന്നത് രക്ഷിതാക്കൾക്ക് താങ്ങാനാവാത്തതാണ്. ഇതിനാൽ ഫീസ് വർധന രണ്ടു വർഷങ്ങളിലായി വിഭജിച്ച് അഞ്ച് ശതമാനം ഒാരോ വർഷവും വർധന എന്ന രൂപത്തിൽ ആക്കുകയാണ് ചെയ്യുന്നത്. വർഷാവർഷം ഫീസ് വർധിക്കുന്നു എന്ന രക്ഷിതാക്കളുടെ പരാതി പരിഗണിച്ചാണ് രണ്ട് വർഷത്തിലായി വിഭജിച്ച് ഫീസ് വർധന നടപ്പാക്കുന്നത്.
ഇതുമൂലം രക്ഷിതാക്കളുടെ അധികഭാരം കുറക്കാനുമാകും. ഫീസ് വർധിപ്പിക്കുന്ന സ്കൂളുകൾ മാർച്ച് ഒന്നിന് മുമ്പുതന്നെ മുൻകൂട്ടി രക്ഷിതാക്കൾക്ക് അറിയിപ്പ് നൽകുന്നുണ്ട്.ഇതുമൂലം രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ അനുയോജ്യമായ മറ്റു സ്കൂളുകളിലേക്ക് മാറ്റിച്ചേർക്കാൻ മതിയായ സമയം കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.