ദോഹ: പെട്രോളിയം കയറ്റുമതി രാജ്യങ്ങളുെട അന്താരാഷ്ട്ര സംഘടന(ഒപെക്)യുടെ യോഗത്തി ല്‍ ഖത്തര്‍ അവസാനമായി പങ്കെടുത്തു. ജനുവരി മുതല്‍ ഒപെകില്‍ നിന്നും പിന്മാറുമെന്ന് ഖത്തര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ ഒപെക് അംഗമെന്ന നിലയില്‍ ഖത്തര്‍ പങ്കെടുക്കുന്ന അവസാന യോഗമായിരുന്നു ഇത്. വിയന്നയില്‍ കഴിഞ്ഞ ദിവസമായിരുന്നു ഒപെക് യോഗം ചേര്‍ന്നത്. ഖത്തര്‍ ഊര്‍ജ സഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡൻറും സിഇഒയുമായ സആദ് ബിന്‍ ഷെരിദ അല്‍ കഅ്ബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഖത്തറിനെ പ്രതിനിധീകരിച്ചത്. ആഗോള എണ്ണവിപണിയുടെ നിലവിലെ സാഹചര്യങ്ങള്‍, ഉത്പാദനനിയന്ത്രണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്തു. കുവൈത്ത് എണ്ണ മന്ത്രി ബഖീത് അല്‍ റാഷിദി, ഒമാന്‍ എണ്ണ മന്ത്രി മുഹമ്മദ് ബിന്‍ ഹമദ് അള് റംഹി, ഇറാഖ് എണ്ണ മന്ത്രി തമീര്‍ അല്‍ ഗദ്ബന്, ഇറാന് എണ്ണ മന്ത്രി ബിജാന്‍ സങ്ഗനേഹ്, മലേഷ്യന്‍ സാമ്പത്തിക കാര്യ മന്ത്രി മുഹമ്മദ് അസ്മിന് അലി എന്നിവരുമായി അല്‍ കഅ്ബി കൂടിക്കാഴ്ച നടത്തി. ഊര്‍ജ മേഖലയിലെ സഹകരണമുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. ഒപെക് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബര്ക്കിന്ഡോയുമായുള്ള കൂടിക്കാഴ്ചയില്‍ ഒപെകില്‍ നിന്നുള്ള ഖത്തറിെൻറ പിന്മാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഒപെക് സെക്രട്ടറി ജനറലിനും മറ്റു ഉദ്യോഗസ്ഥര്‍ക്കും ഖത്തറിെൻറ നന്ദി കഅബി അറിയിച്ചു.
ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) കയറ്റുമതിയിൽ ലോകത്തെ മുൻനിരക്കാരെന്ന നിലയിൽ ഇൗ മേഖലയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ച് ആഗോള ശക്തിയാകാനാണ് ഒപെകിൽ നിന്നുള്ള ഖത്തറിെൻറ പിൻമാറ്റം. 15 രാഷ്ട്രങ്ങളാണ് നിലവിൽ ഒപെകിൽ ഉള്ളത്. സംഘടനയിൽ നിന്ന് പിൻമാറുന്ന ആദ്യ ഗൾഫ്രാജ്യമാണ് ഖത്തർ. ആഗോള എണ്ണയുൽപാദകരിൽ ചെറിയ രാജ്യമാണ് ഖത്തർ. ഇതിനാൽ തന്നെ തീരുമാനം വൻപ്രതിഫലനം ഉണ്ടാക്കില്ല. ഒപെക് രാജ്യങ്ങളുടെ എണ്ണയുൽപാദനത്തിെൻറ രണ്ട് ശതമാനം മാത്രമാണ് ഖത്തറിേൻറത്. പ്രതിദിനം 10 ലക്ഷം ബാരൽ. ഒപെകിെൻറ സ്ഥാപക രാജ്യങ്ങളിൽ ഉൾപ്പെട്ട ഖത്തർ സംഘടനയുമായുള്ള 57 വർഷത്തെ ബന്ധമാണ് ജനുവരിയിൽ അവസാനിപ്പിക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി എണ്ണ–പ്രകൃതി വാതക മേഖലയിലെ വികസനവും നവീകരണവും ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നു രാജ്യം. ബ്രസീൽ, മെക്സിക്കോ, അർജൻറീന, സൈപ്രസ്, കോംഗോ, സൗത്ത് ആഫ്രിക്ക, ഒമാൻ എന്നീ രാജ്യങ്ങളിലേക്ക് കൂടി അടുത്ത കാലത്ത് പ്രവർത്തനം വിപുലീകരിച്ചിട്ടുണ്ട്. പ്രകൃതിവാതക ഉത്പാദനം പ്രതിവര്‍ഷം 7.7 കോടി ടണ്ണില്‍ നിന്ന് 11 കോടി ടണ്ണാക്കി ഉയര്‍ത്താൻ അടുത്തിടെ രാജ്യം തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.