ദോഹ: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിസ് അസോസിയേഷനും സംയുക്തമായി സ്കില്‍ ഡെലവപ്മെന്റ് സെന്ററില്‍ പ്രമേഹ ബോധവത്കരണം സംഘടിപ്പിച്ചു. മോഡേണ്‍ മെഡിസിനും ആയുര്‍വേദയും കുങ്ഫുവും യോഗയും അക്യുപങ്ചറും പ്രമേഹം നിയന്ത്രിക്കാന്‍ എങ്ങനെ സഹായകമാകുമെന്നതിൽ കേന്ദ്രീകരിച്ചായിരുന്നു ബോധവത്കരണ പരിപാടി നടന്നത്.
ഖത്തര്‍ ഡയബറ്റിക് അസോസിയേഷനിലെ ഹെല്‍ത്ത് ആൻഡ് വെല്‍നസ് എജുക്കേറ്റര്‍ ഡോ. ഫഹദ് അബ്ദുല്ല പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. അഹ്മദ് മുഖ്യപ്രഭാഷണം നടത്തി. ജീവിതശൈലി മാറ്റുന്നതിലൂടെ പ്രമേഹം നിയന്ത്രിക്കാമെന്നും ഭക്ഷണം, ഉറക്കം, നടത്തം എന്നിവ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ആയുര്‍വേദ പരിശീലിക്കുന്നതിലൂടെ ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും പ്രമേഹത്തെ പ്രതിരോധിക്കുവാനും സാധിക്കുമെന്ന് ആയുര്‍വേദ ഡോക്ടര്‍ ഡോ. ഫസീഹ അസ്കര്‍ പറഞ്ഞു.
രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നതുവരെയും ആരോഗ്യം സംരക്ഷിക്കുന്നതില്‍ ശ്രദ്ധവേണമെന്നും ശാസ്ത്രീയ രീതിയിലുള്ള ബോഡി സ്ട്രച്ചിങ്, ബ്രീത്തിങ് എക്സര്‍സൈസ്, നടത്തം എന്നിവ ജീവിതശൈലി മെച്ചപ്പെടുത്താനും പ്രമേഹം പോലുള്ള പ്രയാസങ്ങളെ നിയന്ത്രിക്കാനും സഹായിക്കുമെന്ന് യു എം.എ ഐ ഫൗണ്ടറും ഗ്രാന്റ് മാസ്റ്ററുമായ ഡോ. ആരിഫ് സിപി അഭിപ്രായപ്പെട്ടു.
യോഗ ഇന്‍സ്ട്രക്ടര്‍ ഇറ്റി ബെല്ല, അക്യൂപങ്ചറിസ്റ്റ് നിജാസ് ഹസൈനാര്‍, ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന് പ്രതിനിധി ഉണ്ണികൃഷ്ണന്, മുഹമ്മദ് ഫാറൂഖ് എന്നിർ സംസാരിച്ചു.
ഖത്തര്‍ ഡയബറ്റിക് അസോസിയേഷനിലെ ഇവന്റ് ഓഫിസര്‍ അഷ്റഫ് പി.എ നാസര്‍ അധ്യക്ഷത വഹിച്ചു. മീഡിയ പ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.