ദോഹ: ബ്രസീലിലെ റിയോ ഡെ ജനീറോയിൽ തിങ്കളാഴ്ച ആരംഭിക്കുന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുക്കും. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ലുല ഡാ സിൽവയുടെ ക്ഷണം സ്വീകരിച്ചാണ് അമീർ ഉന്നതതല സംഘത്തിനൊപ്പം ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ഇന്ത്യയും സൗദി അറേബ്യയും ഉൾപ്പെടെ അംഗരാജ്യങ്ങൾക്കു പുറമെ പ്രത്യേക അതിഥി രാജ്യങ്ങളായാണ് ഖത്തർ പങ്കെടുക്കുന്നത്. ഇത്തവണ 18ഓളം അതിഥി രാജ്യങ്ങൾ ഉച്ചകോടിയുടെ ഭാഗമാവുന്നുണ്ട്. മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ സംഘവും അമീറിനെ അനുഗമിക്കും.
ഉച്ചകോടിക്കു പിന്നാലെ കോസ്റ്റാറിക്ക, കൊളംബിയ രാജ്യങ്ങളിലും അമീർ സന്ദർശനം നടത്തും. രണ്ടു രാജ്യങ്ങളും ഖത്തറും തമ്മിലെ നയതന്ത്ര, വ്യാപാര സൗഹൃദങ്ങൾ ഉൾപ്പെടെ സന്ദർശനത്തിൽ അജണ്ടയായി മാറും. കോസ്റ്ററിക്കയിലെ സാൻജോസിൽ നടക്കുന്ന ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അന്താരാഷ്ട്ര അഴിമതിവിരുദ്ധ പുരസ്കാര ചടങ്ങിലും അമീർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.