അ​ട​യാ​ളം ഖ​ത്ത​ർ പ​രി​പാ​ടി​യി​ൽ എം.​എ. സു​ധീ​ർ സീ​താ​റാം യെ​ച്ചൂ​രി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്നു

ക​വി​ത സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: മ​നു​ഷ്യ​ന്റെ അ​ധ്വാ​ന​ത്തി​ന്റെ​യും പ്ര​തി​രോ​ധ​ങ്ങ​ളു​ടെ​യും ശ​ബ്ദ​മാ​യി ലാ​റ്റി​ന​മേ​രി​ക്ക മു​ത​ൽ റ​ഷ്യ, ഫ​ല​സ്തീ​ൻ, അ​ഫ്ഗാ​നി​സ്താ​ൻ, ശ്രീ​ല​ങ്ക, ഇ​ന്ത്യ എ​ന്നി​ങ്ങ​നെ ആ​ഗോ​ള ത​ല​ത്തി​ൽ ഉ​യ​ർ​ന്നു​വ​ന്ന നി​ര​വ​ധി പ്ര​തി​രോ​ധ ക​വി​ത​ക​ളു​ടെ ച​രി​ത്ര​വും ക​വി​ക​ളെ​യും പ​റ​ഞ്ഞും ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചും അ​ട​യാ​ളം ഖ​ത്ത​ർ ക​വി​താ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു. ‘സ​മ​ര​ക​വി​ത​ക​ൾ, സ​മ​ര​സ​പ്പെ​ടാ​ത്ത ക​വി​ത​ക​ൾ’ എ​ന്ന പേ​രി​ലാ​യി​രു​ന്നു പ​രി​പാ​ടി ന​ട​ന്ന​ത്.

അ​ടു​ത്തി​ടെ അ​ന്ത​രി​ച്ച സീ​താ​റാം യെ​ച്ചൂ​രി, കെ.​ജെ. ബേ​ബി, സോ​ബി സൂ​ര്യ​ഗ്രാ​മം എ​ന്നി​വ​രു​ടെ നി​ര്യാ​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ചി​ച്ചു.

സ​മ​കാ​ലീ​ന ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ത്തി​ൽ വി​ശാ​ല​മാ​യ മ​തേ​ത​ര ജ​നാ​ധി​പ​ത്യ ചേ​രി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു വ​രു​ന്ന​തി​നു​വേ​ണ്ടി വ​ള​രെ പ്ര​യ​ത്നി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു യെ​ച്ചൂ​രി​യെ​ന്ന് എം.​എ . സു​ധീ​ർ അ​നു​സ്മ​ര​ണ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. കെ.​ജെ. ബേ​ബി അ​നു​സ്മ​ര​ണം പ്ര​ദോ​ഷു, സോ​ബി സൂ​ര്യ​ഗ്രാ​മം അ​നു​സ്മ​ര​ണം ഫി​റോ​ഷ് മൂ​പ്പ​നും ന​ട​ത്തി.

സി​ദ്ദി​ഹ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​ധീ​ർ, ഫൈ​സ​ൽ അ​ബൂ​ബ​ക്ക​ർ, പ്ര​ദോ​ഷ്, മു​ർ​ഷി​ദ്, ഷം​ല ജാ​ഫ​ർ, സു​ഭാ​ഷ്, കൃ​ഷ്ണ​കു​മാ​ർ, അ​ൻ​സാ​ർ അ​രി​മ്പ്ര, ഷം​ന ആ​സ്മി, എ​ൽ​ദോ മാ​മ്മ​ല​ശ്ശേ​രി എ​ന്നി​വ​ർ ക​വി​ത​ക​ളും അ​വ​യു​ടെ ച​രി​ത്ര​വും അ​വ​ത​രി​പ്പി​ച്ചു. അ​രു​ൺ സ്വാ​ഗ​ത​വും പ്ര​ദോ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Organized poetry evening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.