ദോഹ: ഒരു വർഷത്തിലേക്ക് നീളുന്ന ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ സജീവമാക്കി ഖത്തർ. വെടിനിർത്തൽ സാധ്യമാക്കാനുള്ള മധ്യസ്ഥ ദൗത്യങ്ങളുടെ ഭാഗമായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും ആശയവിനിമയം നടത്തി. കഴിഞ്ഞ ദിവസമാണ് ഇരുവരും ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്.
ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതിനുള്ള ശ്രമങ്ങളും ബന്ദിമോചനവും ഗസ്സക്ക് മാനുഷിക സഹായമെത്തിക്കുന്നതിലുള്ള വെല്ലുവിളികളും ചര്‍ച്ചയായി.
അതിനിടെ, ഗസ്സയില്‍ വെടിനിര്‍ത്തലിനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ തുടരുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മധ്യസ്ഥ ശ്രമങ്ങള്‍ തുടരുകയാണെന്നും ചര്‍ച്ചയുടെ വാതിലുകള്‍ ഇപ്പോഴും ഇരു വിഭാഗങ്ങൾക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും ഡോ. മാജിദ് അല്‍ അന്‍സാരി ദോഹയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കൂടിക്കാഴ്ചകളും കൂടിയാലോചനകളും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി പുതിയ നിര്‍ദേശം മുന്നോട്ടുവെക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് മാജിദ് അല്‍ അന്‍സാരി തയാറായില്ല. ആഗസ്റ്റ് 15ന് ദോഹയിലും തുടർന്ന് ഈജിപ്തിലെ കൈറോയിലും വെടിനിർത്തൽ സംബന്ധിച്ച് ശ്രദ്ധേയമായ ചർച്ചകൾ നടന്നെങ്കിലും ലക്ഷ്യത്തിലെത്താൻ കഴിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.