ദോഹ: ഫലസ്തീൻ വിഷയത്തിൽ ഖത്തർ നിലപാടിന് മാറ്റമില്ലെന്നും ഫലസ്തീൻ ജനതക്ക് നൽകുന്ന പിന്തുണ തുടരുമെന്നും ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി വ്യക്തമാക്കി. ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ ഫലസ്തീനിലെ ഫത്ഹ് കേന്ദ്ര കമ്മിറ്റി സെക്രട്ടറി ജനറൽ മേജർ ജനറൽ ജിബ്രീൽ റജൂബുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഉപ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഖത്തറും ഫലസ്തീനും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പൊതുതാൽപര്യ വിഷയങ്ങളും ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഫത്ഹും ഹമാസും തമ്മിലുള്ള ദേശീയ മഞ്ഞുരുക്ക ചർച്ചകൾക്ക് ഖത്തറിെൻറ പൂർണ പിന്തുണയും ശൈഖ് മുഹമ്മദ് അബ്ദുറഹ്മാൻ ആൽഥാനി ഉറപ്പുനൽകി.
മേഖലയുടെ സുരക്ഷയും സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനായി അന്താരാഷ്ട്ര തീരുമാനങ്ങൾ, അറബ് പീസ് ഇനിഷിയേറ്റിവ്, ദ്വിരാഷ്ട്ര സിദ്ധാന്തം എന്നിവ അടിസ് ഥാനമാക്കി ഫലസ്തീൻ വിഷയത്തിൽ പരിഹാരം കാണണമെന്നും വിദേശകാര്യമന്ത്രി കൂടിക്കാഴ്ചയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.