ദോഹ: കണ്ണൂർ പാപ്പിനിശ്ശേരി ഹിദായത്തുൽ ഇസ്ലാം ഖത്തർ കമ്മിറ്റി ബാച്ചിലർ-കുടുംബ സംഗമം സംഘടിപ്പിച്ചു. ദോഹ മ്യൂസിയം പാർക്കിൽ രാവിലെ എട്ടു മുതൽ വൈകീട്ട് ആറുവരെ നീണ്ട പരിപാടിയിൽ മുതിർന്നവർക്കും കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേകമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
'ഡിസെർട്ട് ആൻഡ് സ്നാക്സ്' മത്സരത്തിൽ ഒന്നാം സ്ഥാനം നൂറാ അഷ്റഫും രണ്ടാം സ്ഥാനം സുബൈദ ഷാഫിയും മൂന്നാം സ്ഥാനം ഫഹീമ സിയാദും നേടി. കമ്പവലിയിൽ ജാസിർ നയിച്ച ടീം അർജൻറീന വിജയിച്ചു. റിയാസ്, നവാസ് എം.സി, ജാസിർ, നൗഫൽ, മുഹമ്മദ് അസ്ലം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹാരിസ് ഹാജി അധ്യക്ഷത വഹിച്ചു.
നൗഷാദ് (വളപട്ടണം കൂട്ടായ്മ) യു.എം.പി. നാസിർ, വി.വി. ഷാഫി, ആരിഫ്, ഷമീം പി.പി.പി, ബി. ജലീൽ, അഹ്മദ് ഫൈസി, മഹറൂഷ്, സലിം എം.സി, ഇ.കെ .ഹനീഫ എന്നിവർ സംസാരിച്ചു. അബ്ദു പാപ്പിനിശ്ശേരി, കെ. ഹാരിസ് എന്നിവരെ ആദരിച്ചു. അബ്ദു പാപ്പിനിശ്ശേരി സ്വാഗതവും സി.എ. ജമാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.