ത്രീ ​ടു വ​ൺ ഒ​ളി​മ്പി​ക് ആ​ൻ​ഡ് സ്പോ​ർ​ട്സ് മ്യൂ​സി​യം

ഒളിമ്പിക് മ്യൂസിയത്തിൽ പാരാലിമ്പിക്‌സ് ഫെസ്റ്റ്

ദോ​ഹ: പാ​രി​സി​ൽ ആ​രം​ഭി​ച്ച പാ​രാ​ലി​മ്പി​ക്‌​സി​നോ​ട് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ‘സ​മ്മ​ർ പാ​രാ​ലി​മ്പി​ക്‌​സ് ഫെ​സ്റ്റി​വ​ലു​മാ​യി’ 3-2-1 ഖ​ത്ത​ർ ഒ​ളി​മ്പി​ക് ആ​ൻ​ഡ് സ്പോ​ർ​ട്‌​സ് മ്യൂ​സി​യം. ആ​ഗ​സ്റ്റ് 31 മു​ത​ൽ സെ​പ്റ്റം​ബ​ർ അ​ഞ്ച് വ​രെ ‘ലെ​റ്റ് ദ ​ഗെ​യിം​സ് ബി​ഗി​ൻ: 3-2-1 സ​മ്മ​ർ പാ​രാ​ലി​മ്പി​ക്‌​സ് ഫെ​സ്റ്റി​വ​ൽ’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കാ​യി​ക​താ​ര​ങ്ങ​ളു​ടെ അ​സാ​ധാ​ര​ണ​മാ​യ കാ​യി​ക​ക്ഷ​മ​ത​യും സ്പി​രി​റ്റും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നും പാ​രാ​ലി​മ്പി​ക്‌​സി​ന്റെ ആ​വേ​ശം പ്രാ​ദേ​ശി​ക സ​മൂ​ഹ​ത്തി​ലേ​ക്ക് കൈ​മാ​റു​ന്ന​തും ല​ക്ഷ്യ​മി​ട്ടാ​ണ് ഫെ​സ്റ്റി​വ​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്കും ആ​വേ​ശം ന​ൽ​കു​ന്ന നി​ര​വ​ധി ആ​ക​ർ​ഷ​ക​മാ​യ മ​ത്സ​ര​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് ഫെ​സ്റ്റി​വ​ലി​ൽ ഒ​രു​ക്കു​ന്ന​ത്.

പാ​രാ ടേ​ബ്ൾ ടെ​ന്നി​സ്, സി​റ്റി​ങ് വോ​ളി​ബാ​ൾ, ഗോ​ൾ​ബാ​ൾ, പാ​രാ ബാ​ഡ്മി​ന്റ​ൺ, പാ​രാ സൈ​ക്ലി​ങ്, ബോ​സി​യ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന ഗെ​യി​മു​ക​ൾ ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. 3-2-1 സ്പോ​ർ​ട്‌​സ് മ്യൂ​സി​യം ലൈ​ബ്ര​റി​യി​ൽ പാ​രാ​ലി​മ്പി​ക് ചാ​മ്പ്യ​ൻ ത​ത്യാ​ന മ​ക്ഫാ​ഡ​ന്റെ കാ​യി​ക പ്ര​യാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ഥ പ​റ​ച്ചി​ലി​ന്റെ സെ​ഷ​നു​ക​ളും സം​ഘ​ടി​പ്പി​ക്കും. കു​ട്ടി​ക​ൾ​ക്കാ​യി ബ്ലോ ​പെ​യി​ന്‍റി​ങ്ങും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. പാ​രാ​ലി​മ്പി​ക്‌​സ് ച​രി​ത്ര​വും കാ​യി​ക താ​ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളു​മാ​യി ഒ​ളി​മ്പി​ക് ടൂ​റും മ്യൂ​സി​യ​ത്തി​ലു​ണ്ട്.

 

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കാ​യി​ക താ​ര​ങ്ങ​ൾ​ക്കാ​യി നാ​ലു​വ​ർ​ഷം കൂ​ടു​മ്പോ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര മ​ൾ​ട്ടി സ്പോ​ർ​ട്‌​സ് ഗെ​യിം​സാ​ണ് പാ​രാ​ലി​മ്പി​ക്‌​സ്. സ​മ്മ​ർ ഒ​ളി​മ്പി​ക്‌​സി​ന് വേ​ദി​യാ​യ രാ​ജ്യ​ത്തു​വെ​ച്ചു​ത​ന്നെ​യാ​ണ് ഒ​ളി​മ്പി​ക്‌​സി​ന് ശേ​ഷം പാ​രാ​ലി​മ്പി​ക്‌​സും ന​ട​ക്കു​ക. 1960ൽ ​റോ​മി​ലാ​ണ് ആ​ദ്യ​മാ​യി പാ​രാ​ലി​മ്പി​ക്‌​സ് ഗെ​യിം​സ് ന​ട​ന്ന​ത്. ഇ​തു​വ​രെ നി​ര​വ​ധി കാ​യി​ക മ​ത്സ​ര​ങ്ങ​ളാ​ണ് പാ​രാ​ലി​മ്പി​ക്‌​സി​നാ​യി അ​ന്താ​രാ​ഷ്ട്ര പാ​രാ​ലി​മ്പി​ക് ക​മ്മി​റ്റി രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Paralympics Fest at the Olympic Museum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.