ദോഹ: ബുധനാഴ്ച പാരിസിൽ ആരംഭിച്ച പാരാലിമ്പിക്സിൽ ഖത്തറിന്റെ കുപ്പായത്തിൽ രണ്ടുപേർ മത്സരിക്കും. പുരുഷ വിഭാഗം 100 മീറ്ററിലും 800 മീറ്റർ വീൽചെയർ റേസിങ്ങിലും മത്സരിക്കുന്ന അലി അർഷാദ്, വനിതകളുടെ ഷോട്ട്പുട്ടിൽ സാറ മസൂദ് എന്നിവരാണ് ഖത്തറിനായി മാറ്റുരക്കുന്നത്.
38കാരിയായ സാറ മസൂദ് 2016 റിയോ പാരാലിമ്പിക്സ് എഫ് 33 വനിത ഷോട്ട്പുട്ടിൽ ഖത്തറിനായി വെള്ളി നേടിയിരുന്നു. പാരാലിമ്പിക്സിൽ പങ്കെടുക്കുന്ന ആദ്യ ഖത്തരി വനിത കായിക താരം എന്ന റെക്കോഡിനെ മെഡൽ തിളക്കത്തോടെ സമ്പന്നമാക്കിയാണ് സാറ ചരിത്രമെഴുതിയത്.
വേൾഡ് പാരാചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച അലി അർഷാദിന്റെ കന്നി ഒളിമ്പിക്സാണ് പാരിസിലേത്. ഏഷ്യൻ പാരാ ഗെയിംസിലും വെസ്റ്റ് ഏഷ്യൻ പാരാ ഗെയിംസിലും അർഷാദ് മെഡൽ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.