ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നി​ലെ പു​തി​യ വാ​യ​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാം​സ്കാ​രി​ക

മ​ന്ത്രാ​ല​യ​വും എ​ച്ച്.​എം.​സി​യും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​പ്പോ​ൾ

രോ​ഗി​ക​ൾ​ക്ക് വാ​യ​ന​യും എ​ഴു​ത്തും; ഇ​നി ആ​ശു​പ​ത്രി​യി​ലും ലൈ​ബ്ര​റി

ദോ​ഹ: ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​തേ​ടി​യെ​ത്തു​ന്ന രോ​ഗി​ക​ളെ വാ​യ​ന​യു​ടെ വി​ശാ​ല​മാ​യ ലോ​ക​ത്തേ​ക്ക് ന​യി​ക്കാ​ൻ കൈ​കോ​ർ​​ത്ത് ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നും ഖ​ത്ത​ർ സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​വും.

പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത് വാ​യി​ക്കാ​ൻ പ്രേ​ര​ണ ന​ൽ​കി​യും, എ​ഴു​ത്തി​ന്റെ ലോ​ക​ത്തേ​ക്ക് ന​യി​ക്കു​ക​യു​മാ​ണ് മ​ന്ത്രാ​ല​യ​വും ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നും ത​മ്മി​ൽ സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ഞ്ച് ആ​ശു​പ​ത്രി​ക​ളി​ലെ ലൈ​ബ്ര​റി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. 

രോ​ഗ​വും ചി​കി​ത്സ​യു​മാ​യി മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​വു​ന്ന രോ​ഗി​ക​ളെ​യും അ​വ​രു​ടെ ബ​ന്ധു​ക്ക​ളെ​യും വാ​യ​ന​യി​ലൂ​ടെ ഉ​ന്മേ​ഷ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ക്കു​ക​യാ​ണ് പ്ര​ധാ​നം.

ആ​രോ​ഗ്യ പ​രി​പാ​ല​ന മേ​ഖ​ല​യി​ൽ വാ​യ​ന സം​സ്കാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ ശ്ര​മ​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ആ​രോ​ഗ്യ സ്ഥാ​പ​ന​വു​മാ​യു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും ഖ​ത്ത​രി പ​ബ്ലി​ഷേ​ഴ്‌​സ് ആ​ൻ​ഡ് ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്‌​സ് ഫോ​റം അ​ധ്യ​ക്ഷ​ൻ ജാ​സിം അ​ൽ ബൂ​ഐ​നൈ​ൻ ഖ​ത്ത​ർ വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു.

രോ​ഗി​ക​ളി​ൽ മാ​ത്ര​മൊ​തു​ങ്ങാ​തെ ജീ​വ​ന​ക്കാ​രി​ലേ​ക്കും രോ​ഗി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളി​ലേ​ക്കും സം​രം​ഭം വ്യാ​പി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നു​മാ​യി ചേ​ർ​ന്നു​ള്ള നി​ര​വ​ധി പ്രോ​ഗ്രാ​മു​ക​ൾ സ​മീ​പ ഭാ​വി​യി​ൽ സ​ജീ​വ​മാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ഫോ​റ​വു​മാ​യു​ള്ള ക​രാ​റി​ലൂ​ടെ എ​ച്ച്.​എം.​സി​യു​ടെ അ​ഞ്ച് ആ​ശു​പ​ത്രി ലൈ​ബ്ര​റി​ലേ​ക്ക് വൈ​വി​ധ്യ​മാ​ർ​ന്ന പു​സ്ത​ക​ങ്ങ​ൾ ന​ൽ​കാ​നും, രോ​ഗി​ക​ൾ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്കി​ട​യി​ൽ വാ​യ​ന സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പേ​ഷ്യ​ന്റ് എ​ക്‌​സ്പീ​രി​യ​ൻ​സ് മേ​ധാ​വി​യും ഹ​മ​ദ് ഹെ​ൽ​ത്ത് കെ​യ​ർ ക്വാ​ളി​റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​റു​മാ​യ നാ​സ​ർ അ​ൽ ന​ഈ​മി പ​റ​ഞ്ഞു.

ചി​കി​ത്സാ​നു​ഭ​വ​ങ്ങ​ളും രോ​ഗ​കാ​ല​വും കു​റി​ച്ചി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് എ​ഴു​താ​നു​ള്ള പ​രി​ശീ​ല​ന​വും ഇ​തി​ന്റെ ഭാ​ഗ​മാ​യി ന​ൽ​കും. ആ​ശു​പ​ത്രി ലൈ​ബ്ര​റി​ക​ൾ​ക്കു​ള്ളി​ൽ പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാ​നെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു​ണ്ടെ​ന്നും, രോ​ഗി​ക​ളി​ലെ വാ​യ​ന​ശീ​ലം ചി​കി​ത്സ​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ ന​ൽ​കു​ന്നു​വെ​ന്നും അ​ൽ ന​ഈ​മി ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Patients can read and write- Now library is available in the hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT