ഷമീൽ മുസ്​തഫ, സഫ്രീന, റംഷിദ്, ഫാബിയാന എന്നിവർ കിളിമഞ്ചാരോ ​െകാടുമുടിക്ക്​ മുകളിൽ

മറ്റു യാത്രികർക്കൊപ്പം

കൊടുമുടിയേറിയ കുടുംബ സാഹസികത

ദോഹ: കണ്ണൂർ, കോഴിക്കോട്, ദോഹ വഴി ആഫ്രിക്കയിലെ താൻസനിയയിൽ മഞ്ഞുപട്ട്​ വിരിച്ച്​ സഞ്ചാരികളെ മാടിവിളിക്കുന്ന കിളിമഞ്ചാരോ പർവതത്തിൻെറ ​കൊടുമുടിയിലേക്ക്​. ഒരു ടൂറിസ്​റ്റ്​ പാക്കേജിനെ കുറിച്ചല്ല പറയുന്നത്​. രണ്ട്​ മലയാളി ദമ്പതികളുടെ യാത്രാവഴിയാണിത്​. ജോലി തേടി ദോഹയിലെത്തിയ കണ്ണൂർ താഴെചൊവ്വ സ്വദേശി ഡോ. ഷമീൽ മുസ്​തഫയും കൂട്ടുകാരൻ കോഴിക്കോട്​ വെള്ളിമാട്​കുന്നിൽനിന്നുള്ള റംഷിദ്​ ഹസ്സൻ കോയയും ഖത്തറിലെ കനത്ത ചൂടിൽനിന്നും കുളിരുതേടി നടത്തിയ സാഹസിക യാത്ര.

തനിച്ചായിരുന്നില്ല ഇവരുടെ സഞ്ചാരം. കൂട്ടിന്​ രണ്ടുപേരുടെയും ജീവിതപങ്കാളികളായ സഫ്രീന ലത്തീഫും ഫാബിയാന പൊന്നമ്പറത്തുമുണ്ടായിരുന്നു. പാർക്കുകളിലും വിദേശ രാജ്യങ്ങളിലും പോയി അവധി ആഘോഷിക്കുന്നതിനുപകരം ഷമീൽ-സഫ്രീന, റംഷിദ്​ -ഫാബിയാന ദമ്പതികൾ തിരഞ്ഞെടുത്തത്​ വർഷങ്ങളുടെ ശാരീരിക- മാനസിക തയാറെടുപ്പ്​ വേണ്ടിവന്ന പർവതാരോഹണം.

വർഷങ്ങൾക്ക്​ മു​േമ്പതന്നെ മനസ്സിൽ മൊട്ടിട്ട ആശയമായിരുന്നു ഇവർ കഴിഞ്ഞ ജൂ​ൈല​ 14ന്​ സാക്ഷാത്​കരിച്ചത്​. ദോഹയിൽനിന്നും താൻസനിയയിലെത്തിയ യാത്രാസംഘം, ജൂലൈ എട്ടിനായിരുന്നു കളിമഞ്ചാരോയുടെ ബേസ്​ സ്​റ്റേഷനിൽനിന്നും ദൗത്യം ആരംഭിച്ചത്​. ലക്ഷ്യം ചെറുതായിരുന്നില്ല. 5985 മീറ്റർ ഉയരത്തിൽ (19,341 അടി) ആകാശം തൊട്ട്​ തലയെടുപ്പോടെ നിൽക്കുന്ന, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരമേറിയ കിളിമഞ്ചാരോ കൊടുമുടി.

കിളിമഞ്ചാരോ കയറാൻ നാലഞ്ച്‌ വഴികൾ ഉണ്ടെങ്കിലും ഏറ്റവും ദൈർഘ്യം കൂടിയതും എന്നാൽ, ഏറ്റവും പ്രകൃതിരമണീയവുമായ ലിമോഷോ റൂട്ടാണ്‌ ഇവർ തിരഞ്ഞെടുത്തത്‌. അഞ്ച്‌ വ്യത്യസ്ത കാലാവസ്ഥ സോണുകളിലൂടെ വേണം ശൃംഖത്തിലെത്താൻ എന്നതാണ്‌ കിളിമഞ്ചാരോയെ മറ്റ്‌ പർവതാരോഹണങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്‌. മഴക്കാടുകളിൽ തുടങ്ങി ഹെതർ സോൺ, മൂർ സോൺ, ആൽപൈൻ ഡെസർട്ട്‌, ആർട്ടിക്‌ എന്നിവ താണ്ടി വേണം ശൃംഖത്തിലെ ഉഹൂരു പോയൻറിലെത്താൻ. അവിടെനിന്നും 150 മീറ്റർ താഴെ കിളിമഞ്ചാരോ അഗ്നിപർവതമുഖത്തായി മഞ്ഞിൽ പുതഞ്ഞ താഴ്​വരയുണ്ട്​. അതിനിടയിൽ മൈനസ്​ 12 ​ ഡിഗ്രി സെൽഷ്യസിൽ ഒരുദിവസം തമ്പടിച്ചായിരുന്നു യാത്ര. കിളിമഞ്ചാരോ പർവതമുകളിലെ ​േഗ്ലസിയറുകൾ ആഗോളതാപനം കാരണം 2030-2050 ആകുമ്പോഴേക്കും അലിഞ്ഞില്ലാതാകുമെന്നാണ്‌ ശാസ്ത്ര പ്രവചനം. ഈ പ്രകൃതി വിസ്​മയം അരികെനിന്ന്​ കാണാനും അവക്കിടയിൽ തമ്പടിക്കാനും പറ്റിയത്‌ ഭാഗ്യമായി കാണുകയാണ്​ മുസ്​തഫയും സംഘവും. ഒമ്പത്​ ദിവസം കൊണ്ടാണ്​ ഇവർ കിളിമഞ്ചാരോ കയറിയിറങ്ങിയത്‌.

ഖത്തറിൽ തിരികെയെത്തിയ ഇവർ ജോലിയിലും പ്രവേശിച്ചു. ദോഹ ഹമദ് ഹോസ്പിറ്റലിൽ സർജനായി ജോലി ചെയ്യുകയാണ് ഡോ. ഷമീൽ മുസ്തഫ. അറിയപ്പെടുന്ന കേക്ക്‌ ആർട്ടിസ്​റ്റാണ്‌ സഫ്രീന ലത്തീഫ്‌. റംഷിദ്‌ ലോജിസ്​റ്റിക്സ്‌ കമ്പനിയിൽ സീനിയർ സെയിൽസ്‌ എക്സിക്യൂട്ടിവും ഫാബിയാന മീഡിയ ആൻഡ്​​ ഡിജിറ്റൽ മാർക്കറ്റിങ്​ സ്പെഷലിസ്​റ്റുമാണ്‌.

മാസങ്ങൾ നീണ്ട തയാറെടുപ്പ്​

ഒരുദിവസം തീരുമാനിച്ചുണ്ടായതല്ല പർവതാരോഹണം. മാനസികമായും ശാരീരികമായും മാസങ്ങളെടുത്ത തയാറെടുപ്പായിരുന്നു ഇത്​. രണ്ടുവർഷം മുമ്പ് തീരുമാനിച്ച യാത്ര കോവിഡ് പ്രതിസന്ധിയിൽ നീളുകയായിരുന്നു. യാത്രക്കുമുമ്പ്​ മൂന്ന്​ മാസത്തിനടുത്ത്​ ദിവസവും അഞ്ചു മണിക്കൂർ നീണ്ട വ്യായാമം നടത്തി.

ഉയരം കൂടുന്തോറും ഓസ്​സിജൻെറ അളവ്​ അന്തരീക്ഷത്തിലും ശരീരത്തിലും കുറയുന്നതുകാരണം ശ്വാസതടസ്സവും മറ്റ്​ ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ ശരീര​ത്തെ പാകപ്പെടുത്തുകയായിരുന്നു വ്യായാമത്തിലൂടെ. ചെറിയ പ്രയാസങ്ങൾ നേരി​ട്ടെങ്കിലും ദൗത്യം പൂർത്തിയാക്കിയ സന്തോഷത്തിലാണ്​ ഇവർ. ഉയർത്തിൻെറ പ്രയാസം കുറക്കാൻ നീളമുള്ള പാത തിരഞ്ഞെടുക്കുകയും വളരെ പതുക്കെ നടക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്്​തായിരുന്നു യാത്ര. ശരീരബലത്തേക്കാൾ മനസ്സിൻെറ ഉറപ്പും ഇച്ഛാശക്തിയുമാണ്‌ ദൗത്യം നിറവേറ്റാൻ സഹായിച്ചതെന്ന്​ ഷമീലും റംഷിദും പറയുന്നു.

യാത്രക്ക്‌ മുന്നോടിയായി യെല്ലോ ഫീവർ, ഹെപ്പറ്റൈറ്റിസ്‌ എന്നിവക്കുള്ള ആറോളം വാക്സിനുകളും മലമ്പനി പ്രതിരോധത്തിനും മറ്റ്‌ അസുഖങ്ങൾക്കുമുള്ള മരുന്നുകളും ഹമദ്‌ ആശുപത്രിയിലെ ട്രാവൽ ക്ലിനിക്കിൽനിന്നും ലഭിച്ചു. കോവിഡ് വാക്സിൻ രണ്ട്​ ഡോസും സ്വീകരിച്ചതിനാൽ ഇരുരാജ്യത്തും ക്വാറൻറീൻ ഒഴിവായത്​ സൗകര്യമായി.

താൻസനിയയിൽ ഇന്ത്യക്കാർക്ക്‌ ഓൺ അറൈവൽ വിസ ലഭിക്കുന്നതും ഖത്തർ എയർവേസ്‌ നേരിട്ട്‌ കിളിമഞ്ചാരോയിലേക്ക്‌ സർവിസ്‌ നടത്തുന്നതും ഇങ്ങനെയുള്ള സാഹസിക യാത്ര ഇഷ്​ടപ്പെടുന്നവർക്ക്​ കൂടുതൽ സൗകര്യപ്രദമാണെന്ന് ദോഹ മുസാഫിര്‍ ട്രാവൽസ്​ ജനറൽ മാനേജർ ഫിറോസ് അഭിപ്രായപ്പെടുന്നു.

Tags:    
News Summary - Peak family adventure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.