ല​ഫ്. കേ​ണ​ൽ ജാ​ബി​ർ മു​ഹ​മ്മ​ദ്​ ഉ​ദൈ​ബ

ഫാസ്റ്റ് ട്രാക്കിൽ വേഗം കുറച്ചാൽ പണികിട്ടും

ദോഹ: വേഗത്തിൽ സഞ്ചരിക്കേണ്ട ഫാസ്റ്റ് ട്രാക്ക് റോഡുകളിൽ പതുക്കെ പോയാലും പിടിവീഴും. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഉദ്യോഗസ്ഥാരാണ് ഇക്കാര്യം വിശദീകരിച്ചത്. കൂടുതൽ ട്രാക്കുകളുള്ള പ്രധാന റോഡുകളിൽ ഇടതുവശത്തെ പാതയാണ് ഏറ്റവും വേഗത്തിൽ സഞ്ചരിക്കേണ്ടത്.

ഇവിടെ നിശ്ചയിച്ച പരിധിയിലും കുറഞ്ഞ വേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നത് ഗതാഗത നിയമലംഘനമായി കണക്കാക്കും. ഇതിന് 500 റിയാൽ മുതൽ പിഴ ഈടാക്കുമെന്ന് ട്രാഫിക് ബോധവത്കരണ വിഭാഗം അസി. ഡയറക്ടർ ലഫ്. കേണൽ ജാബിർ മുഹമ്മദ് ഉദൈബ പറഞ്ഞു. ഖത്തർ ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് ലഫ്. കേണൽ ജാബിർ ഉദൈബ ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും ചുരുങ്ങിയ വേഗപരിധി നിശ്ചയിച്ച ട്രാക്കുകളാണ് പ്രധാന പാതകളിൽ ഏറ്റവും ഇടതുവശത്തെ ലൈനുകൾ. ഇവിടെ, നിശ്ചിത വേഗപരിധിയിൽ കുറഞ്ഞ നിലയിൽ വാഹനമോടിക്കുന്നത് അപകട സാധ്യത വർധിക്കുന്നതിനൊപ്പം, ഗതാഗത തടസ്സങ്ങൾക്കും വഴിവെക്കും. പിറകിൽ വരുന്ന മറ്റുവാഹനങ്ങൾക്ക് വഴി നൽകാതെ ഫാസ്റ്റ് ട്രാക്ക് റോഡിൽ നിശ്ചയിച്ചതിലും കുറഞ്ഞ വേഗത്തിൽ വാഹനം ഓടിക്കുന്നത് ട്രാഫിക് നിയമം 53ാം ചട്ടപ്രകാരം ഗതാഗത നിയമലംഘനമായി കണക്കാക്കുമെന്ന് ലഫ്. കേണൽ ജാബിർ മുഹമ്മദ് ഉദൈബ പറഞ്ഞു.

നിയമലംഘനത്തിന്‍റെ സ്വഭാവം അനുസരിച്ച് പിഴ 500 റിയാൽ മുതൽ ചുമത്തുമെന്നും അറിയിച്ചു. ഓരോ പാതക്കും അതിന്‍റേതായ സവിശേഷതകളും സ്വഭാവവുമുണ്ട്.

അതിവേഗമോ, മന്ദഗതിയിലെ ഡ്രൈവിങ്ങോ നിയമവിധേയമല്ല. എന്നാൽ, ഓരോ റോഡിലും ആവശ്യമായ വേഗത്തിനുള്ളിൽ വാഹനമോടിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

Tags:    
News Summary - Penalty for slowing down on the fast track

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.