ദോഹ: പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായ പ്രവാസികളുടെ പ്രതിമാസ പെൻഷൻ 3500 രൂപയാക്കിയ സംസ്ഥാന സർക്കാറിെൻറ ബജറ്റ് പ്രഖ്യാപനം പ്രവാസികൾക്ക് നൽകുന്നത് ആശ്വാസം. നിലവിൽ 2000 രൂപയാണ് പെൻഷൻ കിട്ടുന്നത്. പ്രവാസികളായി തുടരുന്നവരുടെ കാര്യത്തിലാണിത്. ഇവരുടെ മാസ അംശാദായം 300 രൂപയിൽനിന്ന് 350 രൂപയായും കൂട്ടിയിട്ടുണ്ട്. നാട്ടിലെത്തി ക്ഷേമനിധിയിൽ അംഗങ്ങളാകുന്നവരുടെ പെൻഷൻ 3000 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. ഇവരുടെ നിലവിലെ പെൻഷൻ 2000 രൂപയാണ്. ഇവരുടെ അംശാദായം 100 രൂപയിൽ നിന്ന് 200 രൂപയായും കൂട്ടിയിട്ടുണ്ട്.
പെൻഷൻ തുകയിലുള്ള ഈ വർധന മിനിമം വർധനവാണ്. നിലവിൽ 3500 രൂപ പെൻഷൻ ലഭിക്കുന്ന ആൾക്ക് കാലാവധിയാകുന്ന സമയത്ത് ഇത് 7000 രൂപ വരെയും 3000 വാങ്ങുന്നയാൾക്ക് 6000 വരെയും കിട്ടും. അംഗത്തിെൻറ മരണശേഷം കുടുംബത്തിനുള്ള പെൻഷനും ഇതിനനുസരിച്ച് കൂടും. നിലവിൽ വാങ്ങുന്ന പെൻഷെൻറ അമ്പത് ശതമാനം ആയിരിക്കും കുടുംബത്തിന് ലഭിക്കുക. ഇതിനാൽ എല്ലാ പ്രവാസികളും ഉടൻ സംസ്ഥാനസർക്കാറിൻെറ പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളാകുകയാണ് വേണ്ടതെന്ന് പ്രവാസി സാമൂഹികപ്രവർത്തകൻ അബ്ദുൽറഊഫ് കൊണ്ടോട്ടി പറയുന്നു.
തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ഏകോപിത പ്രവാസി തൊഴിൽ പദ്ധതിയാണ് കേരള ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിക്കായി 100 കോടി രൂപയാണ് വകയിരുത്തുക. സമാശ്വാസ പ്രവർത്തനങ്ങൾക്ക് 30 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി, മടങ്ങിവരുന്ന പ്രവാസികളുെട പട്ടിക തയാറാക്കും. ഇവർക്ക് നൈപുണ്യ പരിശീലനം നൽകി വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കും. പ്രവാസി ക്ഷേമനിധിക്കായി ഒമ്പത് കോടി രൂപ അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.