പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ ബീ​ച്ച് വോ​ളി​ബാ​ളി​ൽ ഖ​ത്ത​റി​നാ​യി മ​ത്സ​രി​ക്കു​ന്ന ഷെ​രീ​ഫ് യൂ​നു​സ്, അ​ഹ്മ​ദ് തി​ജാ​ൻ എ​ന്നി​വ​ർ

ഒ​ളി​മ്പി​ക് ബീ​ച്ച് വോ​ളി: ഖ​ത്ത​ർ എ ​ഗ്രൂ​പ്പി​ൽ

ദോ​ഹ: പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ ഖ​ത്ത​ർ ബീ​ച്ച് വോ​ളി​ബാ​ൾ ടീം ​ക​രു​ത്ത​രോ​ടൊ​പ്പം എ ​ഗ്രൂ​പ്പി​ൽ. സ്വീ​ഡ​ൻ, ഇ​റ്റ​ലി, ആ​സ്ട്രേ​ലി​യ എ​ന്നി​വ​യാ​ണ് ഈ ​ഗ്രൂ​പ്പി​ലെ മ​റ്റു ടീ​മു​ക​ൾ. ജൂ​ലൈ 26 മു​ത​ൽ ആ​ഗ​സ്റ്റ് 11 വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ഷെ​രീ​ഫ് യൂ​നു​സ്, അ​ഹ്മ​ദ് തി​ജാ​ൻ എ​ന്നി​വ​രാ​ണ് ഖ​ത്ത​റി​ന് വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്. ടോ​ക്യോ ഒ​ളി​മ്പി​ക്സി​ൽ ഇ​വ​ർ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യി​രു​ന്നു. 24 ടീ​മു​ക​ളെ ഇ​ന്റ​ർ​നാ​ഷ​ന​ൽ വോ​ളി​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ആ​റ് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ക്കു​ക​യാ​യി​രു​ന്നു.

ബി ​ഗ്രൂ​പ്പി​ൽ നോ​ർ​വേ, നെ​ത​ർ​ല​ൻ​ഡ്സ്, ഇ​റ്റ​ലി (ബി), ​ചി​ലി ടീ​മു​ക​ളും സി ​ഗ്രൂ​പ്പി​ൽ ജ​ർ​മ​നി, ആ​സ്ട്രേ​ലി​യ, ഫ്രാ​ൻ​സ്, പോ​ള​ണ്ട് ടീ​മു​ക​ളും ഡി ​ഗ്രൂ​പ്പി​ൽ ബ്ര​സീ​ൽ, യു.​എ​സ്, ക്യൂ​ബ, മൊ​റോ​കോ ടീ​മു​ക​ളും ഇ ​ഗ്രൂ​പ്പി​ൽ ചെ​ക്ക് റി​പ്പ​ബ്ലി​ക്, ബ്ര​സീ​ൽ (ബി), ​ആ​സ്ട്രി​യ, കാ​ന​ഡ ടീ​മു​ക​ളും എ​ഫ് ഗ്രൂ​പ്പി​ൽ ഫ്രാ​ൻ​സ് (ബി), ​നെ​ത​ർ​ല​ൻ​സ്ഡ് (ബി), ​സ്‍പെ​യി​ൻ, യു.​എ​ഫ് (ബി) ​ടീ​മു​ക​ളും മാ​റ്റു​ര​ക്കും. 

Tags:    
News Summary - Paris Olympics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.