ഖ​ത്ത​ർ ക​സ്റ്റം​സ് പി​ടി​കൂ​ടി​യ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ

ക​സ്റ്റം​സ് ര​ണ്ട് ട​ൺ പു​ക​യി​ല ഉ​ൽ​പ​ന്നം പി​ടി​കൂ​ടി

ദോ​ഹ: രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് ട​ൺ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ള്ള​ക്ക​ട​ത്ത് ത​ട​യാ​നു​ള്ള പ്ര​ത്യേ​ക വ​കു​പ്പ് പി​ടി​കൂ​ടി​യ​താ​യി ജ​ന​റ​ൽ ക​സ്റ്റം​സ് അ​തോ​റി​റ്റി അ​റി​യി​ച്ചു. സു​ഗ​ന്ധ വ​സ്തു​ക്ക​ൾ​ക്കി​ട​യി​ൽ ഒ​ളി​ച്ചു ക​ട​ത്താ​നു​ള്ള ശ്ര​മ​മാ​ണ് വി​ഫ​ല​മാ​ക്കി​യ​ത്.

സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് പെ​ർ​ഫ്യൂ​മു​ക​ൾ​ക്കി​ട​യി​ൽ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ക​ള്ള​ക്ക​ട​ത്തു​കാ​ർ പു​തി​യ ത​ന്ത്ര​ങ്ങ​ൾ പ​യ​റ്റു​ന്ന​തി​ന​നു​സ​രി​ച്ച് വി​മാ​ന​ത്താ​വ​ള​ത്തി​ലും ക​ര അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ലും തു​റ​മു​ഖ​ത്തും ക​സ്റ്റം​സ് അ​തോ​റി​റ്റി ജാ​ഗ്ര​ത​യി​ലാ​ണ്. വി​ദ​ഗ്ധ പ​രി​ശീ​ല​നം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് അ​തോ​റി​റ്റി വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Tobacco product seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.