ദോഹ: സ്മാർട്ട്ഫോണുകളിലൂടെ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനായി പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) പുതിയ ആപ്പ് പുറത്തിറക്കി. 'നർആക്കും' എന്ന പുതിയ ആപ്പ് പുറത്തിറക്കിയ കാര്യം പി.എച്ച്.സി.സി മാനേജിങ് ഡയറക്ടർ ഡോ. മറിയം അലി അബ്ദുൽമലിക്, കോർപറേറ്റ് അഡ്മിനിസ്ട്രേഷൻ ആൻഡ് സർവിസസ് അസി. മാേനജിങ് ഡയറക്ടർ മുസല്ലം മുബാറക് അൽ നാബിത്, എച്ച്.ഐ.സി.ടി എക്സിക്യൂട്ടിവ് ഡയറക്ടർ അലക്സാൻഡ്ര തരാറി എന്നിവർ വാർത്തസമ്മേളനത്തിലാണ് അറിയിച്ചത്.
'ഞങ്ങൾ നിങ്ങളെ പരിചരിക്കുന്നു' എന്നാണ് 'നർആക്കും' എന്ന അറബി വാക്കിെൻറ അർഥം. നിലവിൽ അടിസ്ഥാനസൗകര്യങ്ങൾ ആണ് ആപ്പിൽ ഉള്ളത്. വൈകാതെ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി നവീകരിക്കും. ഹെൽത്ത് കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഡോക് ടർമാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഹെൽത്ത് കാർഡ് പുതുക്കൽ സൗകര്യങ്ങൾ, ആപ്പ് ഉപഭോക്താവിനും വീട്ടുകാർക്കുമുള്ള അടുത്ത പി.എച്ച്.സി.സി അപ്പോയിൻമെൻറ് തുടങ്ങിയ സേവനങ്ങൾ പുതിയ ആപ്പിൽ ലഭ്യമാണ്.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ ലഭിക്കാനുള്ള െഹൽത്ത് കാർഡിനുള്ള അപേക്ഷ ആപ്പിലൂടെ നൽകാനാകും. നിലവിൽ തങ്ങൾക്കായി നിശ്ചയിക്കെപ്പട്ട ഹെൽത്ത് സെൻററിൽനിന്ന് മാറി മറ്റൊരു ആശുപത്രിയിലേക്ക് മാറാനും കഴിയും. കുടുംബഡോക്ടറെ മാറ്റി മറ്റൊരു ഡോക്ടറെ നിശ്ചയിക്കാനും സാധ്യമാണ്. ഹെൽത്ത് സെൻററുകളിലെ പുതിയ അപ്പോയിൻമെൻറുകൾ എടുക്കാം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.