ദോഹ: സ്മാർട്ട് ഫോണുകളിൽ ശ്രദ്ധേയ ബ്രാൻഡായ പോകോയുടെ എഫ് ഫോർ, പോകോ എക്സ് ഫോർ ജി.ടി ഫോണുകൾ ഖത്തറിലെ വിപണിയിൽ അവതരിപ്പിച്ച് അംഗീകൃത വിതരണക്കാരായ ട്രേഡ് ടെക് ട്രേഡിങ്. ഉയർന്ന ഗുണനിലവാരവും ആകർഷണീയതയും ഉന്നത സാങ്കേതിക മികവും പ്രകടിപ്പിക്കുന്ന പോകോ ഫോണുകൾ മിതമായ നിരക്കിലാണ് വിപണിയിൽ ലഭ്യമാവുന്നത്.
മിഡ്റേഞ്ച് ഫോണുകൾ എന്ന നിലയിൽ ശ്രദ്ധേയമായ പോകോ അവതരിപ്പിക്കുന്നത് അഭിമാനകരമാണെന്നും പ്രധാന സ്മാർട്ഫോൺ വിതരണക്കാർ എന്ന നിലയിൽ പോകോയുടെ ഏറ്റവും നൂതന ഉൽപന്നങ്ങൾ പുറത്തിറങ്ങുമ്പോൾ തന്നെ ഖത്തറിലും എത്തിക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണെന്നും ഇന്റർടെക് സി.ഒ.ഒ എൻ.കെ. അഷ്റഫ് പറഞ്ഞു. ഏറെ സവിശേഷതകൾ വാഗ്ദാനം ചെയ്താണ് പോകോ എഫ്. ഫോർ വിപണിയിലെത്തുന്നത്. സ്നാപ്ഡ്രാഗൺ 870 ചിപ്സെറ്റാണ് ആണ് എഫ്.ഫോർ സീരീസിന്റെ പ്രധാന മികവ്. 6.67 ഇഞ്ച് ഇ ഫോർ അമോലെഡ് ഡിസ്പ്ലേയാണുള്ളത്. ഏറ്റവും നേരിയ 2.76 മില്ലീ മീറ്റർ ഡോട്ട് ഡിസ്േപ്ലയും അടങ്ങുന്നു. 30 ഹെര്‍ട്സ് മുതല്‍ 120 ഹെര്‍ട്സ് വരെ റിഫ്രഷ് റേറ്റ് ക്രമീകരിക്കാനാവും. 360 ഹെര്‍ട്സ് ടച്ച് സാംപ്ലിങ് റേറ്റുണ്ട്. 1300 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസ് പിന്തുണയ്ക്കും. ഡോള്‍ബി വിഷന്‍, എച്ച്ഡിആര്‍10 പ്ലസ് സാങ്കേതികവിദ്യകളും പിന്തുണക്കും. മൂന്ന് കാമറകളാണ് മറ്റൊരു മികവ്. 64 എം.പി ശേഷിയിൽ പ്രാധാന കാമറി ചിത്രങ്ങൾക്ക് കൂടുതൽ മികവ് നൽകുന്നു. എട്ട് എം.പി അൾട്രാ വൈഡ് കാമറ, രണ്ട് എം.പി മാക്രോ കാമറ എന്നിവയടങ്ങിയാണ് സെറ്റ്.
ഗെയിമിങ്ങ് ഏറെ വേഗം നൽകുന്നതാണ് പോകോ എക്സ് ഫോർ ജി.ടി സീരിസ്. മീഡിയ ടെക് ഡിമൻസിറ്റി 8100 ചിപ്സെറ്റാണ് ഇതിന്റെ പ്രത്യേകത. 5080 എം.എ.എച്ച് ബാറ്ററി ശേഷി പകരുന്നു. 46 മിനിറ്റിൽ നൂറ് ശതമാനം ചാർജിങ് മികവ്. ട്രിപ്പ്ൾ കാമറയിൽ എഫ്. ഫോറിന്റെ അതേ ശേഷി. മൂൺലൈറ്റ് സിൽവർ, നെബുല ഗ്രീൻ, നൈറ്റ് ബ്ലാക് എന്നീ നിറങ്ങളിൽ രണ്ട് മോഡൽ ഫോണുകളും വിപണിയിൽ ലഭ്യമാണ്. ആറ് ജി.ബി റാം, 128 ജി.ബി റോം, 8 ജി.ബി-256 ജി.ബി എന്നി മെമ്മറി പവർ മോഡലുകളുണ്ട്. പോകോ എഫ്.ഫോറിന് 1599 റിയാലാണ് വില. എക്സ് ഫോർ ജി.ടി ഉടൻ വിപണിയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.