ദോഹ: വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതും നിർണായകവുമാണെന്ന കാര്യം രാഷ്ട്രീയ പാർട്ടികൾ വിസ്മരിക്കരുതെന്ന് പ്രവാസി കോഓഡിനേഷൻ കമ്മിറ്റി. ജനാധിപത്യത്തിലും മതേതരത്തിലും വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഇന്ത്യൻ ജനാധിപത്യം കാത്തുസൂക്ഷിക്കാനുള്ള തെരഞ്ഞെടുപ്പായി ഇതിനെ കാണണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കുമെന്ന കേന്ദ്ര സർക്കാറിന്റെ മുന്നറിയിപ്പ് ഇലക്ഷൻ മുന്നിൽ ക്കണ്ടുള്ളതാണ്. വർഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിനെതിരെ മുഴുവൻ ജനങ്ങളും ഒന്നിച്ച് പ്രവർത്തിക്കണം. ചെയർമാൻ നിസാർ കോച്ചേരി ആമുഖഭാഷണം നടത്തി. വൈസ് ചെയർമാൻ കെ.സി. അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. ചർച്ചയിൽ വിവിധ സംഘടന പ്രതിനിധികളായ ശ്രീജിത്ത് എസ്. നായർ, റുഖ്നുദ്ദീൻ അബ്ദുല്ല, ഷംന ആസ്മി, അഷ്റഫ് മടിയേരി, ഷാജി ഫ്രാൻസിസ്, അഡ്വ. ജാഫർഖാൻ, സക്കരിയ മാണിയൂർ, സാദിഖലി ചെന്നാടൻ, പ്രദോഷ്, പി.എൻ.എം. ജാബിർ, പി.പി. അബ്ദുറഹീം, പി.പി. സുബൈർ, സഫീർ സലാം, മുഹമ്മദ് ഷബീർ, കെ.ടി. ഫൈസൽ, മുഹമ്മദ് റാഫി, അൻസാർ അരിമ്പ്ര, അബ്ദുൽ കരീം, റഹീം ഓമശ്ശേരി, റൗഫ് കൊണ്ടോട്ടി, എ.പി. ഖലീൽ, മൊയ്തീൻ ഷാ, ഡോ. റസീൽ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ മഷ്ഹൂദ് തിരുത്തിയാട് സ്വാഗതവും അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.