ദോഹ: ഭരണം നില നിർത്തുന്നതിനുവേണ്ടി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം ഇന്ത്യയുടെ സങ്കൽപങ്ങളെ തകർത്തുകളയുമെന്ന് പ്രവാസി കോഓഡിനേഷൻ കമ്മിറ്റി പ്രസ്താവനയിറക്കി. ‘താൽക്കാലിക ലാഭത്തിന് നടത്തുന്ന വിദ്വേഷ പ്രസംഗങ്ങൾ രാജ്യത്തിന്റെ ഐക്യം തകർക്കും. ഉന്നത പദവികളിൽ ഇരിക്കുന്നവർ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങൾ വലിയ പ്രത്യാഘാതമുണ്ടാക്കും. മത വികാരം പരമാവധി ഉപയോഗപ്പെടുത്തുകയെന്ന അജണ്ടയാണ് സംഘ് പരിവാറിന്റേത്. ഇസ്ലാം മത വിശ്വാസികളെ അപമാനിക്കുന്ന പ്രസ്താവനയിലൂടെ ധ്രുവീകരണത്തിനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. പൊതു ജനം താൽക്കാലിക ലാഭത്തിന് വേണ്ടി നടത്തുന്ന ഇത്തരം ശ്രമങ്ങളെ തള്ളിക്കളയും’ -പി.സി.സി പ്രസ്താവനയിൽ വ്യക്തമാക്കി. യോഗത്തിൽ ചെയർമാൻ അഡ്വ. നിസാർ കോച്ചേരി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മഷ്ഹൂദ് തിരുത്തിയാട് സ്വാഗതം പറഞ്ഞു. കെ.സി അബ്ദുൽ ല്ത്തീഫ്, ഷാജി ഫ്രാൻസിസ്, മൊയ്തീൻ ഷാ, ഖലീൽ എ.പി, പി.പി അബ്ദു റഹീം, അരുൺ, ആരിഫ്, പ്രദോഷ്, റഹീം ഓമശ്ശേരി, ജോൺ ഗിൽബർട്ട്, സക്കരിയ മാണിയൂർ, നസീർ പാനൂർ, സമീൽ അബ്ദുൽവാഹിദ്, മൻസൂർ കൊടുവള്ളി, ഹമദ് തിക്കോടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.