ദോഹ: വൈക്കം മുഹമ്മദ് ബഷീറിന്റെ മരണാനന്തരം ഖത്തറിലെ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയായ പ്രവാസി ദോഹ നൽകി വരുന്ന 27ാമത് ബഷീർ പുരസ്കാരം ശിൽപി കാനായി കുഞ്ഞിരാമന്. 50,000 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. തിരൂർ തുഞ്ചൻപറമ്പിൽ പുരസ്കാരം വിതരണം ചെയ്യും. തീയതി തീരുമാനിച്ചിട്ടില്ലെന്ന് മാനേജിങ് ട്രസ്റ്റി ബാബു മേത്തർ അറിയിച്ചു. പുരസ്കാര ജേതാവിന്റെ ഗ്രാമത്തിൽനിന്ന് അദ്ദേഹം തിരഞ്ഞെടുക്കുന്ന വിദ്യാർഥിക്ക് എം.എൻ. വിജയൻ സ്കോളർഷിപ്പായി 15,000 രൂപ നൽകും. എം.ടി. വാസുദേവൻ നായർ ചെയർമാനായ ജൂറിയിൽ കേരളത്തിൽനിന്ന് ബാബു മേത്തർ, എം.എ. റഹ്മാൻ, പി. ഷംസുദ്ദീൻ എന്നിവരും ഖത്തറിൽനിന്ന് കെ.കെ. സുധാകരൻ, സി.വി. റപ്പായി, ജഗദീപൻ എന്നിവരും അംഗങ്ങളാണ്. മലമ്പുഴ ഡാം ഗാർഡനിലെ ‘യക്ഷി’, ശംഖുമുഖം ബീച്ചിലെ ‘സാഗര കന്യക’, കൊച്ചിയിലെ ‘മുക്കോല പെരുമാൾ ത്രിമൂർത്തികൾ’ അനുപമമായ നിരവധി ശിൽപങ്ങൾ കൊണ്ട് സാംസ്കാരിക കേരളത്തിൽ മുദ്ര പതിപ്പിച്ച കലാകാരനാണ് 86കാരനായ കാനായി കുഞ്ഞിരാമൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.