ദോഹ: പിറന്ന നാടിനുവേണ്ടി എന്തെങ്കിലും ചെയ്യുക എന്നതാണ് പ്രവാസ ജീവിതം നയിക്കുന്ന ശരാശരി മലയാളിയുടെ സ്വപ്നം. പലർക്കും പല കാരണത്താൽ അത് സാധിക്കാറില്ലെങ്കിലും സമയോചിതമായ ഒരു ചിന്തയുടെയും അത് ബന്ധപ്പെട്ടവരോട് പങ്കുവെക്കാൻ കാണിച്ച ജാഗ്രതയുടെയും ഫലമായി നാടിനുവേണ്ടി ഏറെ സംതൃപ്തിയേകുന്ന കാര്യം ചെയ്യാനായതിെൻറ സന്തോഷത്തിലാണ് ഖത്തറിൽ പ്രവാസിയായ കൊേണ്ടാട്ടി പുളിക്കൽ സ്വദേശി കെ.സി. നബീൽ.
സംസ്ഥാനത്തെ ക്രമസമാധാനനില അത്യന്തം വഷളായി എന്ന ആരോപണവുമായി സംഘ്പരിവാർ കേരളത്തിൽ രാഷ്ട്രപതിഭരണം കൊണ്ടുവരണമെന്ന മുറവിളിയുയർത്തിയപ്പോൾ കേരളത്തിെൻറ മികവ് ഉയർത്തിക്കാട്ടുന്ന ഒരു പരസ്യം അടിയന്തരമായി പ്രസിദ്ധീകരിക്കാൻ അഭ്യർഥിച്ചുകൊണ്ട് നബീൽ മുഖ്യമന്ത്രി പിണറായി വിജയന് ഇമെയിൽ അയക്കുകയായിരുന്നു. താങ്കളുടെ നിർദേശം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അനുയോജ്യ ഘട്ടത്തിൽ പരിഗണിക്കുമെന്നും മുഖ്യമന്ത്രിയുടെ മറുപടി സന്ദേശവും ഉടൻ വന്നു. അതിനുപിന്നാലെയാണ് ‘നമ്പർ വൺ കേരളം’ എന്ന ആശയത്തോടെ ഇംഗ്ലീഷിലും ഹിന്ദിയിലുമെല്ലാം സർക്കാർ പരസ്യങ്ങൾ നൽകുകയും കേരള ജനത അവ ഏറ്റെടുത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാക്കുകയും ചെയ്തത്.
മുഖ്യമന്ത്രിക്ക് നബീൽ അയച്ച ഇമെയിലിെൻറ പൂർണരൂപം: ‘താങ്കളുടെ ഭരണത്തിൽ കേരളം മാത്രം അല്ല, ഇന്ത്യയിലെ മൊത്തം ജനങ്ങൾക്കും പ്രതീക്ഷയുണ്ട്. അതുകൊണ്ട് ധൈര്യമായി മുേമ്പാട്ട് പോവുക. കുറച്ച് ഫാസിസ്റ്റുകൾ ഒഴിച്ചാൽ ജാതി മത പാർട്ടി ഭേദമന്യേ കേരളത്തിലെ ജനങ്ങൾ താങ്കൾക്ക് പിന്തുണയുമായി ഉണ്ട്. ഒരുപക്ഷെ കേരളത്തെ മാത്രമല്ല, ഇന്ത്യയെ മൊത്തം ഫാസിസ്റ്റുകളിൽ നിന്നും രക്ഷിക്കാൻ താങ്കൾക്ക് സാധിച്ചേക്കാം. കേരളത്തെ കലാപങ്ങളുടെ നാടായും മറ്റും ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ദേശീയ മാധ്യമങ്ങളിൽ തന്നെ കേരള ഗവൺമെൻറ് കേരളത്തിെൻറ പുരോഗതി, സുരക്ഷിത സംസ്ഥാനമെന്ന നേട്ടം, ടൂറിസം തുടങ്ങി എല്ലാ കാര്യങ്ങളും ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു പരസ്യം അടിയന്തരമായി സംപ്രേക്ഷണം ചെയ്യേണ്ടിയിരിക്കുന്നു. അത് കേരളത്തെ ഇന്ത്യയിലെ ജനങ്ങൾക്ക് മുമ്പിൽ ഒരു മാതൃക സംസ്ഥാനമാക്കി അവതരിപ്പിക്കാനും കേരളത്തിെൻറ പ്രത്യേക ജീവിത ശൈലിയെ മറ്റു സംസ്ഥാനങ്ങൾക്ക് പരിചയപ്പെടുത്താനും അത് വഴി ഫാഷിസത്തെ പ്രതിരോധിക്കാനും സഹായിക്കും’ –എന്ന് കേരളത്തെ സ്നേഹിക്കുന്ന ഒരു പ്രവാസി.
ഒരു ഇമെയിലിലൂടെയാണെങ്കിലും ഫാസിസത്തിെനതിരായ പ്രതിരോധത്തിൽ താനും പങ്കാളിയായതിെൻറ സന്തോഷത്തിലാണ് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന നബീൽ. തെൻറ മാത്രം ആശയമാവണമെന്നില്ല സർക്കാർ കണക്കിലെടുത്തതെന്ന് മനസ്സിലാക്കുേമ്പാഴും സ്വന്തം നാടിെൻറ അഭിമാന സംരക്ഷണത്തിനായുള്ള പോരാട്ടത്തിൽ പ്രചോദനമാവാൻ തെൻറ ശ്രമങ്ങളും കാരണമായതിെൻറ സംതൃപ്തിയിലാണ് ഇൗ പ്രവാസി മലയാളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.