ദോഹ: തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ദോഹയിൽ ഇറങ്ങാനുള്ള യാത്രാനുമതി ലഭിക്കാത്തതിന് പിന്നിൽ പൗരൻമാരെ പണം വാങ്ങി നാട്ടിലെത്തിക്കുന്ന ഇന്ത്യൻ സർക്കാർ നിലപാടാണ് കാരണമെന്ന് സൂചന. കോവിഡിൻ െറ പശ്ചാത്തലത്തിൽ നിലവിൽ ഖത്തർ ഒരു രാജ്യത്തുനിന്നുമുള്ള വിമാനങ്ങളെയും അനുവദിക്കുന്നില്ല.
ഖത്തർ സ്വന്തം പൗരൻമാരെ ഖത്തർ എയർവേയ്സ് വിമാനമുപയോഗിച്ച് വിവിധ രാജ്യങ്ങളിൽ നിന്ന് സ്വന്തമായി എത്തിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് പൗരൻമാരെ തിരിച്ചെത്തിക്കാൻ ഇന്ത്യയും തീരുമാനമെടുത്തത്. എന്നാൽ ടിക്കറ്റ് അടക്കമുള്ള എല്ലാ സാമ്പത്തിക ബാധ്യതയും യാത്രക്കാർ തന്നെയാണ് വഹിക്കുന്നത്. ഇത്തരത്തിൽ ആദ്യ വിമാനം ശനിയാഴ്ച കൊച്ചിയിലേക്ക് പോവുകയും ചെയ്തു.
എന്നാൽ ഈ ഘട്ടത്തിലും എയർഇന്ത്യ വിമാനക്കൂലി ഈടാക്കുന്നുവെന്നതിനാൽ ഇത്തരത്തിലാണെങ്കിൽ ഇന്ത്യക്കാരെ എത്തിക്കാൻ ഖത്തർ എയർവേയ്സ് തയാറാണെന്ന് ഖത്തറും നിലപാടെടുക്കുകയായിരുന്നു. എന്നാൽ ഇതിന് ഇന്ത്യൻ വ്യോമയാനമന്ത്രാലയം തയാറാകാത്തതോടെ വിമാനത്തിന് ദോഹയിൽ ഇറങ്ങാനുള്ള അനുമതി കിട്ടിയില്ല എന്നാണ് സൂചന.
ഞായറാഴ്ച ദോഹയിൽ നിന്ന് പോവേണ്ട എയർ ഇന്ത്യ വിമാനം കരിപ്പൂരിലാണ് ഉണ്ടായിരുന്നത്. ദോഹയിൽ ഇറങ്ങാനുള്ള അനുമതി ലഭിക്കാത്തതിനാൽ വിമാനത്തിന് കരിപ്പൂരിൽനിന്ന് പുറെപ്പടാൻ കഴിഞ്ഞിരുന്നില്ല.
അതേസമയം ഖത്തറിൽ നിന്നുള്ള ചില യാത്രക്കാർക്ക് നിയമപ്രശ്നങ്ങൾ ഉള്ളവരായതിനാലാണ് അനുമതി കിട്ടാത്തതെന്നാണ് ഒൗദ്യോഗിക വിശദീകരണം.
എന്നാൽ ഇത്തരത്തിൽ യാത്രാവിലക്കുപോലുള്ള പ്രശ്നങ്ങൾ ഉള്ള യാത്രക്കാരുണ്ടെങ്കിൽ അവർക്ക് ദോഹയിൽ നിന്ന് എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാതിരിക്കുകയും അവർക്ക് മാത്രം യാത്ര ചെയ്യാനാകാതെ വരികയുമാണ് ചെയ്യുക. ഈ കാരണത്താൽ വിമാനത്തിന് ഇറങ്ങാൻ അനുമതി ലഭിക്കാതിരിക്കില്ലെന്നും ഈ രംഗത്തുള്ളവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.