ദോഹ: വിട്ടുമാറാത്ത രോഗങ്ങളുള്ള ഗർഭിണികൾക്ക് കോവിഡ്-19 പകരാൻ സാധ്യത കൂടുതലുള്ളതിനാൽ അവർ വാക്സിൻ സ്വീകരിക്കുന്നതിന് പരിഗണന നൽകണമെന്ന് നാഷണൽ ഹെൽത്ത് സ്ട്രാറ്റജി ഫോർ ഹെൽത്തി വിമൻ ലീഡിങ് ടു ഹെൽത്തി െപ്രഗ്നൻസീസ് മേധാവി ഡോ. നജാത് അൽ ഖൻയാബ് വ്യക്തമാക്കി. കോവിഡ്-19 വാക്സിൻ സ്വീകരിക്കുന്നതിന് ശുപാർശ ചെയ്യപ്പെട്ടിട്ടുള്ള റിസ്ക് ഗ്രൂപ്പിെൻറ ഭാഗമാണ് ഗർഭിണികൾ. ഗർഭിണികളാകാൻ തയാറെടുക്കുന്നവർക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ സുരക്ഷിതമാണ്.
ഗർഭിണികളിൽ ഇതുവരെ വാക്സിൻ പരീക്ഷിച്ചിട്ടില്ല. എന്നാൽ ഫൈസർ-ബയോൻടെക് വാക്സിെൻറ ക്ലിനിക്കൽ ഇതര പഠനങ്ങളിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ ഗർഭിണികളുടെ വാക്സിൻ സുരക്ഷ സംബന്ധിച്ച് ആശങ്ക പങ്കുവെച്ചിട്ടില്ല. പ്രസ്തുത തെളിവുകൾ ലോകാരോഗ്യ സംഘടനയും അമേരിക്ക, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലെ റെഗുലേറ്ററി അതോറിറ്റികളും സൂക്ഷമമായി വിലയിരുത്തിയിട്ടുണ്ട്.
ഗർഭിണിയാകുന്നതോടെ ശരീരത്തിെൻറ പ്രതിരോധശേഷി ദുർബലമാകും. വാക്സിൻ സ്വീകരിക്കുന്നതിലൂടെ ഗർഭിണികൾക്കും ഭ്രൂണത്തിനും എന്തെങ്കിലും തകരാർ സംഭവിച്ചതായി തെളിവുകളില്ല. ഗർഭിണികൾ വാക്സിൻ സ്വീകരിക്കാൻ ശ്രദ്ധിക്കണമെന്നും വാക്സിനെടുക്കുന്നതിന് മുമ്പായി ഡോക്ടറുടെ ഉപദേശം തേടണമെന്നും അവർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.