ദോഹ: ഏഷ്യൻ കപ്പിലെ പോരാട്ടങ്ങൾ ആവേശകരമായ നോക്കൗട്ടിലേക്ക് കടക്കവേ ടിക്കറ്റുകൾ സ്വന്തമാക്കാൻ ആരാധകർക്ക് അവസരം. പ്രീക്വാർട്ടർ മത്സരങ്ങളുടെ ടിക്കറ്റുകൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ലഭ്യമാണെന്ന് എ.എഫ്.സി ഏഷ്യൻ കപ്പ് സംഘാടക സമിതി അറിയിച്ചു.
വ്യാഴാഴ്ച ഗ്രൂപ് റൗണ്ട് മത്സരങ്ങൾ അവസാനിച്ച ശേഷം രണ്ടു ദിവസത്തെ ഇടവേളയും കഴിഞ്ഞ് 28 മുതലാണ് പ്രീക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുന്നത്. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ തജികിസ്താനും യു.എ.ഇയും, അതേ ദിവസം ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ആസ്ട്രേലിയയും ഗ്രൂപ് സി -ഡി എന്നിവയിൽ നിന്നുള്ള മൂന്നാം സ്ഥാനക്കാരും തമ്മിലായിരിക്കും മത്സരം. രണ്ടു ഗ്രൂപ്പിലെ മത്സരങ്ങൾ പൂർത്തിയാകാനിരിക്കെ ഇതുവരെ 14 ടീമുകൾ ആരെന്ന് ഉറപ്പായിക്കഴിഞ്ഞു. ഖത്തർ, തജികിസ്താൻ, ആസ്ട്രേലിയ, ഉസ്ബകിസ്താൻ, സിറിയ, ഇറാൻ, യു.എ.ഇ, ഫലസ്തീൻ, ജപ്പാൻ, ഇറാഖ്, സൗദി, കൊറിയ, ജോർഡൻ, തായ്ലൻഡ് ടീമുകളാണ് പ്രീക്വാർട്ടർ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.