ദോഹ: മാധ്യമ നിയന്ത്രണവുമായി ബന്ധപ്പെട്ട കരട് നിയമം ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. സ്പ ീക്കര് അഹ്മദ് ബിന്‍ അബ്്ദുല്ല ബിന്‍ സെയ്ദ് അല്മഹ്മൂദിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന ക ൗണ്‍സില്‍ യോഗമാണ് കരട് നിയമം പരിഗണിച്ചത്. പത്രങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, പ്രസിദ ്ധപ്പെടുത്തല്, മാധ്യമപ്രവര്‍ത്തനം, കല എന്നിവ നിയന്ത്രിക്കുന്നതാണ് കരട് നിയമം. പ്രസിദ്ധീകരണം സംബന്ധിച്ച 1979 ലെ എട്ടാം നമ്പര്‍ നിയമം, പരസ്യം, പബ്ലിക് റിലേഷന്‍സ്, കലാപരമായ പ്രൊഡക്ഷന്‍, അനുബന്ധ ജോലികള്‍ എന്നിവ സംബന്ധിച്ച 1993 ലെ 16ാം നമ്പര്‍ നിയമം എന്നിവക്ക് പകരമായാണ് പുതിയ കരട് നിയമം. 12 അധ്യായങ്ങളിലായി 74 വകുപ്പുകളാണ് കരട് നിയമത്തിലുള്ളത്. പ്രസ്, മീഡിയ, പ്രിൻറിങ് പ്രസ്, പ്രസിദ്ധീകരണ സ്ഥാപനം, പ്രസിദ്ധീകരണങ്ങളുടെ സര്‍ക്കുലേഷനും വിതരണവും, സിനിമകള്‍, തിയറ്ററുകള്‍, കലാപരമായ പ്രവര്‍ത്തനങ്ങള്‍, സ്വകാര്യ പ്രക്ഷേപണ സ്റ്റേഷനുകള്‍, പരസ്യം ചെയ്യല്‍, പബ്ലിക് റിലേഷന്‍സ്, മീഡിയ സര്‍വിസ് ഓഫിസുകള്‍ എന്നിവയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കരട് നിയമത്തിലുണ്ട്. ചര്‍ച്ചക്ക് ശേഷം കരട് നിയമം കൗണ്‍സിലിെൻറ സാംസ്കാരിക കാര്യ, വിവര സമിതിയും നിയമ, നിയമനിർമാണ കാര്യ സമിതിയും അടങ്ങുന്ന സംയുക്ത സമിതിക്ക് കൈമാറാന്‍ തീരുമാനിച്ചു, സംയുക്ത സമിതി കരട് നിയമത്തെക്കുറിച്ച് വിശദമായി പഠിച്ച് കൗണ്‍സിലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സംയുക്ത സമിതിയുടെ പ്രഥമ യോഗം റാപ്പോര്‍ട്ടര്‍ നാസര്‍ ബിന്‍ റാഷിദ് ബിന്‍ സെറായി അല്കഅബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കരട് നിയമം ചര്‍ച്ച ചെയ്ത സമിതി അടുത്തയോഗത്തില്‍ പഠനം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. നേരത്തേ മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം കൂടുതല്‍ പഠനത്തിനായാണ് കരട് നിയമം ശൂറാ കൗണ്‍സിലിന് കൈമാറിയത്. നിയമങ്ങള്‍ നവീകരിക്കുന്നതിെൻറ ഭാഗമാണിത്. പത്രങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, മീഡിയ -കലാ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ സാങ്കേതിക പുരോഗതിയും അഭിപ്രായ, മാധ്യമ സ്വാതന്ത്ര്യങ്ങള്‍ക്കുള്ള പിന്തുണയും ഉറപ്പാക്കിയുള്ളതാണ് പുതിയ നിയമം. ഫലസ്തീന് വിഷയത്തില്‍ ഖത്തറിെൻറ ഉറച്ച നിലപാട് ശൂറാ സ്പീക്കര്‍ ആവര്‍ത്തിച്ചു. ഫലസ്തീന് ജനതയുടെ മുഴുവന്‍ അവകാശങ്ങളും അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ ഈ മേഖലയില്‍ സമാധാനമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാജ്യം രൂപവത്കരിക്കുകയെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്്ട്ര നിയമം, അന്താരാഷ്്ട്ര നിയമസാധുത പ്രമേയങ്ങള്‍, അറബ് സമാധാന പദ്ധതി എന്നിവക്ക് അനുസൃതമല്ലാത്ത ഏതൊരു സമാധാന പദ്ധതികള്‍ക്കും നീതിപൂര്‍വകവും ശാശ്വതവും സമഗ്രവുമായ സമാധാനത്തിലേക്ക് നയിക്കാനാവില്ല. അത്തരം പദ്ധതികള്‍ പിരിമുറുക്കം വര്‍ധിപ്പിക്കുകയും പരിഹാരത്തിനുള്ള സാധ്യതകളെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി ചുമതലയേറ്റ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്്ദുല്‍അസീസ് ആൽ ഥാനിയെ ശൂറാ കൗണ്‍സില്‍ അഭിനന്ദിച്ചു. അടുത്ത ഘട്ടത്തിലും ശൂറ കൗണ്‍സിലും സര്‍ക്കാറും തമ്മിലുള്ള ഫലപ്രദവും ക്രിയാത്മകവുമായ സഹകരണം തുടരാനുള്ള ആഗ്രഹവും പങ്കുവെച്ചു. മാതൃരാജ്യത്തെ സേവിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കും പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ശൂറാ കൗണ്‍സിലുമായി സഹകരിക്കുകയും ശിപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തതിലുള്ള നന്ദിയും അഭിനന്ദനവും ശൈഖ് അബ്്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽ ഥാനിയോടും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.