ദോഹ: ഹമദ്, ദോഹ വിമാനത്തവളങ്ങളിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ സന്ദർശനം. അടുത്ത വർഷം നടക്കുന്ന ഫുട്ബാൾ ലോകകപ്പ് കൂടി മുന്നിൽകണ്ട് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഹമദ് അന്താഷരാഷ്ട്ര വിമാനത്താവളത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതി മുതിർന്ന ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞ അദ്ദേഹം, വിശദമായ പരിശോധനയും നടത്തി. പുതിയ പദ്ധതി പ്രകാരമുള്ള മാറ്റങ്ങൾ, നവീകരണ പ്രവർത്തനങ്ങൾ എന്നിവയും അടുത്തറിഞ്ഞു. വിമാനത്താവളങ്ങളിലെ പാസഞ്ചർ ടെർമിനൽ, ഡ്യൂട്ടി ഫ്രീ, ടാക്സിൽ വേ, എയർക്രാഫ്റ്റ് പാർക്കിങ്, ബാഗേജ് കൈകാര്യം ചെയ്യുന്ന മേഖല, ഇന്ധന ടെർമിനൽ എന്നിവയും സന്ദർശിച്ചു.
വികസന പ്രവർത്തനങ്ങളുടെ ഈ ഘട്ടം അടുത്ത വർഷം ആദ്യത്തോടെ അവസാനിക്കും. ലോകകപ്പിന് വിവിധ രാജ്യങ്ങളിൽനിന്ന് ദശലക്ഷം ആളുകളെത്തുേമ്പാൾ അവരെ സ്വീകരിക്കാനും യാത്ര സുഖമമാക്കാനും ലക്ഷ്യമിട്ടാണ് രണ്ട് പ്രധാന വിമാനത്താവളങ്ങളും ദ്രുതഗതിയിൽ നവീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.