ദോഹ: കോവിഡ് നിയന്ത്രണങ്ങൾ ഇന്നലെ മുതൽ നീക്കിത്തുടങ്ങി. ഇതോടെ രാജ്യത്തെ സ്കൂളുകൾ ഞായറാഴ്ച മുതൽ തുറന്നുപ്രവർത്തിക്കും. നിലവിൽ ഓൺലൈനായാണ് ക്ലാസുകൾ നടക്കുന്നത്. എന്നാൽ ഓൺലൈൻ ആയി മാത്രം പ്രവർത്തിക്കണോ അതോ െബ്ലൻഡഡ് സമ്പ്രദായത്തിൽ പ്രവർത്തിക്കണമോ എന്ന് സ്വകാര്യസ്കൂളുകൾക്ക് തീരുമാനിക്കാം. ഓൺലൈൻ, നേരിട്ട് ക്ലാസിലെത്തിയുള്ള പഠനം എന്നിവ സമന്വയിപ്പിച്ചുള്ള പഠനസമ്പ്രദായമാണ് െബ്ലൻഡഡ്. ഞായറാഴ്ച മുതൽ ഇക്കാര്യത്തിൽ സ്കൂളുകൾക്ക് തീരുമാനമെടുക്കാം.
വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യസ്കൂൾ വിഭാഗം ഡയറക്ടർ റാഷിദ് അൽ അമീറി ആണ് 'അൽ ശർഖ്' പ്രാദേശിക അറബി പത്രത്തോട് ഇക്കാര്യങ്ങൾ പറഞ്ഞത്. ഇന്നലെ മുതലാണ് ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കാൻ തുടങ്ങിയത്. മേയ് 30 മുതൽ സ്കൂളുകൾക്ക് 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാനുമാകും. നിലവിൽ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. ഓൺലൈനായാണ് പഠനം നടക്കുന്നത്.
സ്വകാര്യസ് കൂളുകൾക്ക് ഒന്നുകിൽ നിലവിലുള്ളതുപോലെ ഓൺലൈനായി മാത്രം പഠനം പുനരാരംഭിക്കാം. അല്ലെങ്കിൽ െബ്ലൻഡഡ് സംവിധാനത്തിലൂടെ ഞയറാഴ്ച മുതൽ തുറന്നുപ്രവർത്തിക്കാം. എന്നാൽ ഇത് നിർബന്ധമാക്കില്ല. ഒാരോ സ്കൂളുകളുെടയും അപേക്ഷ പ്രകാരമാണ് ഇതിൽ തീരുമാനമെടുക്കുക. ഇതിനായി മന്ത്രാലയത്തിൻെറ സ്വകാര്യസ്കൂൾ വിഭാഗത്തിന് അപേക്ഷ നൽകണം. സ്കൂളുകൾ അവരവരുടെ സ്ഥലസൗകര്യമനുസരിച്ചാണ് എത്ര കുട്ടികൾ ഒരു ദിവസം സ്കൂളിൽ എത്താമെന്ന് തീരുമാനമെടുക്കേണ്ടത്.
എന്നാൽ ഇത് ആകെ ശേഷിയുടെ 30 ശതമാനത്തിൽ കൂടരുത്. െബ്ലൻഡഡ് രീതിയിൽ വിവിധ വിഷയങ്ങൾക്കുള്ള പീരിയഡുകൾ സ്കൂളുകൾക്ക് തീരുമാനിക്കാം. എന്നാൽ സ്കൂൾ വിദ്യാർഥികൾക്ക് നാല് പീരിയഡുകളിൽ കുറയാൻ പാടില്ല. കിൻറർഗാർട്ടനുകളിൽ ഇത് രണ്ട് പീരിയഡുകളിൽ കുറയാനും പാടില്ല. സ്കൂളുകൾ എല്ലാ തരത്തിലുമുള്ള കോവിഡ് ചട്ടങ്ങൾ പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.