ദോഹ: വിദേശത്തുനിന്ന് നിന്ന് തിരികെ വരുന്ന പ്രവാസികൾക്ക് മുൻകൂറായി പേരു രജിസ്റ്റർ ചെയ്യാനും അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും നോർക്കയുമ ായി ചർച്ച ചെയ്യാനുമുള്ള സൗകര്യം ഉണ്ടാക്കുമെന്ന് കേരള സർക്കാറിെൻറ പ ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു. മൂന്നുവർഷം പിന്നിട്ട പിണറായി സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ എത്രത്തോളം നടപ്പാക്കി എന്ന് ജനങ്ങളോട് വിശദീകരിക്കാനാണ് സര്‍ക്കാറിെൻറ വാര്‍ഷികാഘോഷ ചടങ്ങില്‍ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. നടപ്പിലാക്കിയതും ഭാവിയിൽ ഉള്ളതുമായ പദ്ധതികളുമാണ് റിപ്പോർട്ടിൽ പറയുന്നു. കുടിയേറ്റത്തിെൻറ കാലാവധി തീരുംമുമ്പു ജോലി നഷ്ടപ്പെട്ടു വരുന്നവരെ പുനരധിവസിപ്പിക്കാൻ പ്രത്യേക സംവിധാനം ഉണ്ടാക്കും. പ്രവാസികളുടെ സമ്പാദ്യം കേരളത്തിലെ വിവിധ സംരംഭകത്വ /വാണിജ്യമേഖലകളിൽ നി ക്ഷേപം നടത്തി പ്രസ്തുത നിക്ഷേപം കാര്യക്ഷമമായി വിനിയോഗിക്കാനുള്ള സഹായങ്ങൾ നൽകുന്നതിന് നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെൻറർ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. കേരളത്തിലെ സംരംഭ/ നിക്ഷേപസാധ്യതകളും മേഖലകളും പ്രവാസിമലയാളികളായ നിക്ഷേപകരുടെ മുമ്പിൽ കാര്യക്ഷമമായി അവതരിപ്പിച്ച് നിക്ഷേപത്തിന് സജ്ജരാക്കുക എന്നതാണ് ലക്ഷ്യം. കേരളവികസനനിധി രൂപവത്ക്കരിക്കുമെന്നും പിണറായി സർകാറിെൻറ പ്രോഗസ് റിപ്പോർട്ടിൽ പറയുന്നു.
നിശ്ചിത തുകക്കുള്ള ഡെപ്പോസിറ്റ് പ്രഖ്യാപിത പ്രവാസിസംരംഭങ്ങളിൽ ഓഹരിയായി നിക്ഷേപിക്കാൻ തയ്യാറുള്ള പ്രവാസികൾക്ക്, പ്രവാസം മതിയാക്കി മടങ്ങിയെത്തുമ്പോൾ യോഗ്യതക്കനുസൃതമായ തൊഴിൽ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ നേടുന്നതിനുള്ള അവകാശം ഉണ്ടായിരിക്കും. മടങ്ങിവരുമ്പോൾ നാട്ടിലൊരു തൊഴിൽ ഉറപ്പുവരുത്താനുള്ള നിക്ഷേപം എന്ന നിലയിൽ ഇത്തരം സംരംഭം വളരെയധികം ആകർഷകമായിരിക്കും. തിരികെ വന്ന പ്രവാസിമലയാളികൾക്ക് നാട്ടിൽ തൊഴിലവസരങ്ങൾ കണ്ടുപിടിക്കുന്നതിനും സേവനം നൽകുന്നതിനായിട്ടുള്ള പദ്ധതി കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE) മുഖേന ആവിഷ്കരിക്കുന്നുണ്ട്. ഇൻകെൽ മാതൃകയിൽ വ്യവസായസംരംഭങ്ങൾ ആരംഭിക്കും. സംരംഭകരാവാൻ സാദ്ധ്യതയുള്ള പ്രവാസികളുമായി, പ്രത്യേകിച്ച് പ്രൊഫഷണലുകളുമായി, നാട്ടിലേക്കുള്ള മടക്കത്തിനു മുമ്പേതന്നെ ആശയവിനിമയം നടത്താൻ ഒരു ഏജൻസി സ്ഥാപിക്കും. നിക്ഷേപകർക്ക് ഏകജാലകസംവിധാനത്തിലൂടെ ആവശ്യമായ അനുവാദങ്ങളും നൽകും. പ്രവാസികളുടെ സഹകരണസംഘങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ പ്രവാസിസംഘടനകളുടെ പ്രവർത്തനം വിപുലപ്പെടുത്താനുള്ള ഊർജ്ജിത ശ്രമങ്ങൾ നടക്കുന്നു.ഇതിലേക്കായി സഹകരണസംഘങ്ങൾക്ക് സാമ്പത്തികസഹായം നൽകുന്നതിനുള്ള പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. 2019–20 സാമ്പത്തികവർഷം 100 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ആരോഗ്യസ്ഥാപനങ്ങളുടെയും മറ്റും വികസനത്തിനു പ്രവാസീസംഭാവനകൾക്കു വലിയ പങ്കു വഹിക്കാനാവും. ഇത്തരം സംഭാവനകള്‍ പ്രോത്സാഹിപ്പിക്കാൻ,പ്രവാസികൾ നൽകുന്ന ഓരോ രൂപക്കും തുല്യമായ തുക അല്ലെങ്കിൽ ആനുപാതികമായ തുക സർക്കാരിൽനിന്നു നൽകുന്നതിനുള്ള ഒരു സ്കീമിനുരൂപം നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത്തരം ഒരു പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ വിദഗ്ധരുമായി ആലോചിച്ചുവരുന്നു. വിദേശത്തുള്ള വ്യവസായവാണിജ്യസംരംഭകരായ പ്രവാസികളുമായി സജീവബന്ധം പുലർത്തുന്നതിനുവേണ്ടി കേരള പ്രവാസി വാണിജ്യ ചേംബറുകൾക്ക് രൂപം നൽകും. ഓരോ വിദേശമേഖലക്കുംപ്രത്യേക ചേംബറുകൾ ഉണ്ടാകും. ഇവരും കേരളത്തിലെ ചേംബറുകളും തമ്മിൽ സൗഹൃദബന്ധം വളർത്തിയെടുക്കും. പ്രവാസി പ്രൊഫഷണൽ സംഘടനകൾ എല്ലാരാജ്യങ്ങളിലും രൂപവത്ക്കരിക്കും. ഈ സംഘടനകളെ കേരളത്തിലെ ഗവേഷണസ്ഥാപനങ്ങളുമായും വ്യവസായസംരംഭങ്ങളുമായും ബന്ധപ്പെടുത്തും. അതത് രാജ്യങ്ങളിൽ പ്രൊഫഷണലുകളെ കണ്ടെത്താനുള്ള നടപടി സ്വീകരിച്ചുവരുന്നു.വിദേശത്തു ജോലി ചെയ്യുന്നവരും തിരിച്ചുവന്നവരും മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരുമായ മുഴുവൻ മലയാളികൾക്കുംവേണ്ടി പ്രത്യേകം വിഭാഗങ്ങൾ നോർക്കയിൽ ഉണ്ടാക്കും. (അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.