ദോഹ: ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത ഗുളികകൾ കസ്റ്റംസ് അതോറിറ്റി പിടികൂടി. എക്സ്പ്രസ് മെയിലിലെത്തിയ പാഴ്സലിലാണ് 1395 നിരോധിത ലിറിക്ക ഗുളികകൾ കാർഗോ, ൈപ്രവറ്റ് എയർപോർട്ട് കസ്റ്റംസ് വകുപ്പ് അധികൃതർ പിടികൂടിയത്. എംേബ്രായ്ഡറിക്കുപയോഗിക്കുന്ന റിബൺ ഉപയോഗിച്ച് കെട്ടിയ ബാഗുകളിലെത്തിയ പാഴ്സലിലാണ് നിരോധിത ഗുളികകൾ കണ്ടെത്തിയത്. സംശയം തോന്നിയതിനാൽ നടത്തിയ പരിശോധനയിലാണ് ഗുളികകളുടെ വൻശേഖരം പിടികൂടിയത്.
രാജ്യത്തേക്ക് നിരോധിത ഉൽപന്നങ്ങൾ കടത്താൻ ശ്രമിക്കുന്നവർക്ക് നേരെ കസ്റ്റംസ് വകുപ്പ് നിരന്തരം മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകുന്നുണ്ട്. നിരോധിത ഉൽപന്നങ്ങൾ കടത്തുന്നതും ഇതിന് പിന്നിലുള്ളവരെയും കണ്ടെത്തുന്നതിനായി അത്യാധുനിക സംവിധാനങ്ങളാണ് കസ്റ്റംസ് ജനറൽ അതോറിറ്റി വിമാനത്താവളത്തിലും തുറമുഖങ്ങളിലും സജ്ജമാക്കിയിരിക്കുന്നത്. പ്രത്യേകം പരിശീലനം നേടിയ ഉദ്യോഗസ്ഥരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. യാത്രക്കാരുടെ ശരീരഭാഷ വരെ വായിച്ചെടുക്കാൻ കഴിയുന്ന സമർഥരായ ഉദ്യോഗസ്ഥരെയാണ് വിമാനത്താവളത്തിലടക്കം നിയോഗിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.