ദോഹ: പരിസ്ഥിതി സംരക്ഷണവും കാർബൺ നിർഗമനം കുറക്കുകയെന്നതും ലക്ഷ്യമാക്കിമാറ്റിയ ഖത്തർ പൊതുഗതാഗത മേഖലയുടെ വൈദ്യുതീകരണത്തിന് വേഗം പകരുന്നു. അടുത്ത വർഷത്തോടെ രാജ്യത്തെ നിരത്തിെല ബസുകളിൽ 25 ശതമാനവും ഇലക്ട്രിക്കലായി മാറുമെന്ന് ഗവൺമെൻറ് കമ്യൂണിക്കേഷൻസ് ഓഫിസ് ട്വിറ്ററിൽ അറിയിച്ചു. കൂടാതെ ഇലക്ട്രിക് ബസുകൾക്കുവേണ്ടി 2022ഓടെ 2700 ബസ് സ്റ്റോപ്പുകളും ഒരുങ്ങും. 2030 ഖത്തർ ദേശീയ വിഷെൻറ ഭാഗമായാണ് പൊതുഗതാഗത മേഖലയിലെ വൈദ്യുതീകരണം സംബന്ധിച്ച നിർണായക നീക്കം.
ദോഹ മെട്രോ റെയിൽ, ലുസൈൽ ട്രാം എന്നിവയുടെ തുടർച്ചയായി പൊതുഗതാഗതം സമ്പൂർണമായി പരിസ്ഥിതി സൗഹൃദമാക്കുക എന്നതിലേക്കാണ് വൈദ്യുതീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. 2022 ഫിഫ ലോകകപ്പോടെ 1100 ബസുകൾ തെരുവിലിറങ്ങും. അതുവഴി പൊതുഗതാഗതത്തിൽ 25 ശതമാനവും വൈദ്യുതിയിൽ ഓടുന്ന ബസുകളാക്കി മാറ്റാൻ കഴിയും. പൊതുമരാമത്ത് അതോറിറ്റി 'അശ്ഗാലും' ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷനും പൊതുഗതാഗത മന്ത്രാലയവുമായി ചേർന്ന് ഇലക്ട്രിക് വാഹനങ്ങളുടെ നടപടി ക്രമങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.
മുവാസലാത്ത് (കർവ), വിവിധ ഖത്തർ കമ്പനികൾ, രാജ്യാന്തര സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ എന്നിവയും ഈ പദ്ധതിയുടെ ഭാഗമാണ്. സമ്പൂർണ വൈദ്യുതീകരണത്തിെൻറ ഭാഗമായി പൊതു യാത്രാബസുകള്‍, സര്‍ക്കാര്‍ സ്കൂള്‍ ബസുകള്‍, മെട്രോ ഫീഡര്‍ ബസുകള്‍ എന്നിവ ക്രമേണ വൈദ്യുതി വാഹനങ്ങളാക്കാനാണ് പദ്ധതി. പൊതുഗതാഗതം പൂർണമായും വൈദ്യുതിയിലേക്ക് നീങ്ങുന്നതോടെ 2030ഓടെ രാജ്യത്തിെൻറ കാർബൺ പുറന്തള്ളൽ ഗണ്യമായി കുറക്കാൻ കഴിയുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. ലോകകപ്പിനുശേഷം ഇലക്ട്രിക് വാഹനങ്ങൾ പൊതുഗതാഗതത്തിന് ഉപയോഗിക്കുമെന്ന തർഷീദ് ഡയറക്ടർ അബ്ദുൽ അസീസ് അഹമ്മദ് അൽ ഹമ്മാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.