ദോഹ: ഗോവയിലെ പുതിയ വിമാനത്താവളമായ മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവിസ് പ്രഖ്യാപിച്ച് ഖത്തർ എയർവേസ്. നിലവിൽ സർവിസ് നടത്തുന്ന സൗത്ത് ഗോവയിലെ ദാംബോലിം വിമാനത്താവളത്തിലേക്കുള്ള സർവിസാണ് 2022ൽ പ്രവർത്തനമാരംഭിച്ച വടക്കൻ ഗോവയിലെ മനോഹർ ഇന്റർനാഷനൽ എയർപോർട്ടിലേക്ക് (ജി.ഒ.എക്സ്) മാറ്റുന്നത്.
എയർ ബസ് 320, ബോയിങ് 787 വിമാനങ്ങളായിരിക്കും ജൂൺ 20 മുതൽ നിലവിലെ ഷെഡ്യൂൾ പ്രകാരം സർവിസ് നടത്തുന്നത്. ദിവസവും രാത്രി 7.40ന് ദോഹയിൽനിന്ന് പുറപ്പെടുന്ന വിമാനം പുലർച്ച 1.55ന് ഗോവയിലെത്തും.
ഗോവയിൽനിന്ന് പുലർച്ച 3.40ന് പുറപ്പെടുന്ന വിമാനം രാവിലെ അഞ്ചു മണിയോടെ ദോഹയിലുമെത്തും. 2009ലാണ് ഖത്തർ എയർവേസ് ഗോവയിലേക്ക് സർവിസ് ആരംഭിച്ചത്. നിലവിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, മുംബൈ, ബംഗളൂരു ഉൾപ്പെടെ 13 ഇന്ത്യൻ നഗരങ്ങളിലേക്കാണ് ഖത്തർ എയർവേസ് സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.