ഇറാനിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ച്​ ഖത്തർ എയർവേസ്​

ദോഹ: ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന്​ നിർത്തിവെച്ച ഇറാനിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച്​ ഖത്തർ എയർവേസ്​. പ്രധാന വിമാനത്താവളങ്ങളായ തെഹ്​റാൻ, മഷാദ്​, ഷിറാസ്​, ഇസ്​ഫഹാൻ എന്നിവടങ്ങളിലേക്ക്​ ​ദോഹയിൽ നിന്നും പതിവുപോലെ ഖത്തർ എയർവേസിൻെറ സർവീസുകൾ ​തിങ്കളാഴ്​ച മുതൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇറാൻെറ വ്യോമമേഖല വീണ്ടും തുറന്ന സാഹചര്യത്തിലാണ്​ സർവീസുകൾ പുനരാരംഭിച്ചത്​. ആഴ്​ചയിൽ 20 സർവീസ്​ എന്ന നിലയിൽ മേഖലയിലേക്ക്​ പതിവുപോലെ ഖത്തർ എയർവേസ്​ പറക്കും.

അമ്മാൻ, ബെയ്​റൂത്​, ബഗ്​ദാദ്​ തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസ്​ ഞായറാഴ്​ച പകൽ തന്നെ പുനരാരംഭിച്ചിരുന്നു.

Tags:    
News Summary - Qatar Airways resumes services to Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.