ദോഹ: േകാവിഡ് പ്രതിസന്ധി രൂക്ഷമായ ഇന്ത്യയിലേക്ക് മെഡിക്കൽ സഹായങ്ങൾ അടക്കമുള്ളവ സൗജന്യമായി എത്തിക്കാമെന്ന് ഖത്തർ എയർവേസ് അറിയിച്ചു. ആഗോള വിതരണക്കാരിൽനിന്നുള്ള മെഡിക്കൽ സഹായമടക്കമുള്ളവ സൗജന്യമായി ഇന്ത്യയിൽ എത്തിക്കാൻ തയാറാണ്.
ഇന്ത്യക്കായുള്ള ആഗോളസഹായ പദ്ധതിയിൽ കമ്പനിയും പങ്കാളികളാവുകയാണ്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 300 ടൺ വസ്തുക്കൾ ദോഹയിൽ എത്തിക്കാനുള്ള പദ്ധതിയാണ് ആദ്യം ആസൂത്രണം ചെയ് തിരിക്കുന്നത്.
പിന്നീട് ഇത് കാർഗോ വിമാനങ്ങളിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കും. കാർഗോയിൽ പി.പി.ഇ കിറ്റ്, ഓക്സിജൻ കണ്ടെയ്നറുകൾ, മറ്റ് അവശ്യമെഡിക്കൽ വസ്തുക്കൾ തുടങ്ങിയവയാണ് ഉണ്ടാവുക. വ്യക്തികളും സ്ഥാപനങ്ങളും വിതരണക്കാരും സംഭാവന ചെയ്ത സാധനങ്ങൾ അടക്കമായിരിക്കും ഇത്.ഇന്ത്യയുമായി തങ്ങൾക്ക് ദീർഘകാലത്തെയും ആഴത്തിലുമുള്ള ബന്ധമാണുള്ളതെന്ന് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു.
ഇന്ത്യ രൂക്ഷമായ കോവിഡ് വെല്ലുവിളി നേരിടുന്നത് തങ്ങൾ കാണുന്നുണ്ട്. കോവിഡ് ഭീഷണി തുടങ്ങിയതിനു ശേഷം ഇതുവരെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലേക്കായി 20 മില്യൻ ഡോസ് വാക്സിനാണ് ഖത്തർ എയർവേസ് എത്തിച്ചിരിക്കുന്നത്. യൂനിസെഫിെൻറ മാനുഷിക പദ്ധതികളെ സഹായിക്കുമെന്ന അഞ്ചുവർഷ കരാറിെൻറ അടിസ്ഥാനത്തിലാണിത്. കോവിഡിൻെൻറ ആദ്യത്തിൽതന്നെ ചൈനയടക്കമുള്ള വിവിധ രാജ്യങ്ങളിലേക്ക് സഹായവസ്തുക്കൾ കമ്പനി അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.