സൗ​ദി​യി​ലേ​ക്ക് കൂ​ടു​ത​ൽ സ​ർ​വി​സു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്

ദോ​ഹ: അ​യ​ൽ​രാ​ജ്യ​മാ​യ സൗ​ദി​യി​ലേ​ക്ക് കൂ​ടു​ത​ൽ വി​മാ​ന സ​ർ​വി​സ് പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ ദേ​ശീ​യ എ​യ​ർ​ലൈ​ൻ​സാ​യ ഖ​ത്ത​ർ എ​യ​ർ​വേ​സ്. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി ര​ണ്ട് മു​ത​ൽ സൗ​ദി​യി​ലെ അ​ബ​ഹ​യി​ലേ​ക്കും സ​ർ​വി​സ് ന​ട​ത്തു​മെ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​സ് അ​റി​യി​ച്ചു. ഇ​ട​വേ​ള​ക്കു ശേ​ഷ​മാ​ണ് അ​സീ​ർ റീ​ജ്യ​ൻ ത​ല​സ്ഥാ​ന​വും, തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​വു​മാ​യ അ​ബ​ഹ​യി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​ത്. ദോ​ഹ-​അ​ബ​ഹ റൂ​ട്ടി​ൽ ആ​ഴ്ച​യി​ൽ ര​ണ്ട് വി​മാ​ന സ​ർ​വി​സു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​നു പു​റ​മെ, സൗ​ദി​യു​ടെ സ്വ​പ്ന ന​ഗ​രി​യാ​യി ഉ​യ​രു​ന്ന നി​യോ​മി​ലേ​ക്കു​ള്ള സ​വി​സു​ക​ളു​ടെ എ​ണ്ണം ആ​ഴ്ച​യി​ൽ ര​ണ്ടി​ൽ നി​ന്നും നാ​ലാ​യി ഉ​യ​ർ​ത്തും. ശൈ​ത്യ​കാ​ലം ക​ണ​ക്കി​ലെ​ടു​ത്താ​ണ് കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. അ​തി​മ​നോ​ഹ​ര​മാ​യ പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ​ക്കും സ​മ്പ​ന്ന​മാ​യ സാം​സ്‌​കാ​രി​ക പൈ​തൃ​ക​ത്തി​നും പേ​രു​കേ​ട്ട അ​ബ​ഹ​യി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ ദോ​ഹ​യി​ൽ നി​ന്നും സൗ​ദി​യി​ലേ​ക്കു​ള്ള 11ാമ​ത് ല​ക്ഷ്യ​സ്ഥാ​ന​മാ​യി ഈ ​ന​ഗ​രം മാ​റും. നി​ല​വി​ൽ അ​ൽ ഉ​ല, ദ​മ്മാം, ജി​ദ്ദ, മ​ദീ​ന, നി​യോം, ഖാ​സിം, റി​യാ​ദ്, ത​ബൂ​ക്ക്, താ​യി​ഫ്, യാ​ൻ​ബൂ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​യി ആ​ഴ്ച​യി​ൽ 140ല​ധി​കം വി​മാ​ന​ങ്ങ​ളാ​ണ് സൗ​ദി-​ഖ​ത്ത​ർ സെ​ക്ട​റി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. നി​ല​വി​ൽ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​യി 170ല​ധി​കം ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്.

വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 8.35ന് ​ദോ​ഹ​യി​ൽ​നി​ന്നും പു​റ​പ്പെ​ട്ട് 11.15ന് ​അ​ബ​ഹ​യി​ലെ​ത്തും. തി​രി​കെ 12.15ന് ​പു​റ​പ്പെ​ട്ട് 2.45ന് ​ദോ​ഹ​യി​ലു​മെ​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് സ​ർ​വി​സ്. അ​ബ​ഹ​യി​ലേ​ക്കു​ള്ള സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ലും നി​യോ​മി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്നും, സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ് ഈ ​പ്ര​ഖ്യാ​പ​ന​മെ​ന്നും ഗ്രൂ​പ് സി.​ഇ.​ഒ എ​ൻ​ജി. ബ​ദ​ർ മു​ഹ​മ്മ​ദ് അ​ൽ മീ​ർ പ​റ​ഞ്ഞു. നി​യോ​മി​ലേ​ക്ക് നി​ല​വി​ൽ വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വി​സ്. ഇ​തി​നു പു​റ​മെ ചൊ​വ്വ, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും ഖ​ത്ത​ർ എ​യ​ർ​വേ​സ് പ​റ​ക്കും. 

Tags:    
News Summary - Qatar Airways to expand service to Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.