ദോഹ: ഫോർമുല വൺ കാറോട്ട പോരാട്ടത്തിൻെറ വേഗവും ആവേശവും പകർത്തുന്ന ഡിസൈനുകളുമായി ഖത്തർ എയർവേസ് ബോയിങ് 777 എയർ ക്രാഫ്റ്റ്. അടുത്തിടെയാണ് ഫോർമുല വണ്ണുമായി ഖത്തർഎയർവേസ് സ്പോൺസർഷിപ്പ് കരാറിലെത്തിയത്.
അതിൻെറ തുടർച്ചയായാണ് ലോകമെങ്ങുമുള്ള കാറോട്ട പ്രേമികളുടെ വേഗപ്പൂമായ ഫോർമുല വണ്ണിൻെറ ലോഗോയും റേസിങ് ട്രാക്കിൻെറ ആവേശവും വേഗവുമെല്ലാം പകർത്തിയ വിമാനം പുറത്തിറക്കിയത്. വിമാനത്തിൻെറ പുറംഭാഗത്ത് എഫ്.വൺ ഡിസൈനുകൾ തയ്യാറാക്കുന്നതിൻെറ വീഡിയോ കഴിഞ്ഞ ദിവസം ഖത്തർ എയർവേസ് പങ്കുവെച്ചിരുന്നു.
ഫോർമുല വണ്ണിൻെറ ഒഫീഷ്യൽ േഗ്ലാബൽ എയർലൈൻ പാട്ണർ പദവിയാണ് ഖത്തർ എയർവേസിനുള്ളത്. എഫ്.വണ്ണിലെ ഖത്തർ ഗ്രാൻഡ്പ്രീ പോരാട്ടതതിന് ഒക്ടോബർ ആറ് മുതൽ എട്ട് വരെ ലുസൈൽ ഇൻറർനാഷണൽ സർക്യുട്ട് വേദിയകാനിരിക്കെയുമാണ് ആകാശത്ത് എഫ്. വണ്ണിൻെറ ലോഗേയും വഹിച്ച് ഖത്തർ എയർവേസ് പറക്കാൻ ഒരുങ്ങുന്നത്. ഡിസ്കവർ ഖത്തർ വഴി ഫോർമുല വൺ ഫാൻ എക്സ്പിരിയൻസ് പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ലോകകപ്പ് ഫുട്ബാളിൻെറ ലോഗോ പതിപ്പിച്ച ഖത്തർ എയർവേസ് വിമാനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.