‘ക്യു​ സ്യൂ​ട്ട് നെ​ക്സ്റ്റ് ജെ​ന്‍’ നൂതന ബി​സി​ന​സ് ക്ലാ​സു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്

ദോ​ഹ: പു​തി​യ യാ​ത്രാ​നു​ഭ​വ​ങ്ങ​ള്‍ സ​മ്മാ​നി​ക്കാ​ന്‍ ‘ക്യു​ സ്യൂ​ട്ട് നെ​ക്സ്റ്റ് ജെ​ന്‍’ എ​ന്ന പേ​രി​ൽ ന്യൂ ​ജ​ന​റേ​ഷ​ന്‍ ബി​സി​ന​സ് ക്ലാ​സ് അ​വ​ത​രി​പ്പി​ക്കാ​നൊ​രു​ങ്ങി ഖ​ത്ത​ർ എ​യ​ർ​വേ​സ്. ബ്രി​ട്ട​നി​ലെ ഫാ​ന്‍ബ​റോ​യി​ല്‍ ജൂ​ലൈ 22 മു​ത​ൽ 26 വ​രെ ന​ട​ക്കു​ന്ന എ​യ​ർ ഷോ​യി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ് പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​തി​ലാ​ണ് പു​തി​യ സൗ​ക​ര്യം പ​രി​ച​യ​പ്പെ​ടു​ത്തു​ക.

കൂ​ടു​ത​ല്‍ സൗ​ക​ര്യ​പ്ര​ദ​വും സു​ഖ​ക​ര​വു​മാ​യ യാ​ത്ര​യാ​ണ് ക്യു​സ്യൂ​ട്ട് നെ​ക്സ്റ്റ് ജെ​ന്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

എ​ന്നാ​ല്‍, കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ ക​മ്പ​നി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. പു​തി​യ ബി​സി​ന​സ് ക്ലാ​സ് സൗ​ക​ര്യ​ങ്ങ​ള്‍ വ്യോ​മ​യാ​ന മേ​ഖ​ല​യി​ല്‍ വ​ലി​യ ച​ല​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​മെ​ന്ന് ഖ​ത്ത​ര്‍ എ​യ​ര്‍വേ​സ് ഗ്രൂ​പ് സി.​ഇ.​ഒ ബ​ദ​ര്‍ അ​ല്‍ മീ​ര്‍ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ബി​സി​ന​സ് ക്ലാ​സി​നു​ള്ള സ്കൈ​ട്രാ​ക്സ് പു​ര​സ്കാ​രം അ​ടു​ത്തി​ടെ ഖ​ത്ത​ർ എ​യ​ർ​വ​സ്‍സ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

170ല​ധി​കം ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന ഖ​ത്ത​ർ എ​യ​ർ​വേ​സ് പു​തി​യ ഏ​റ്റെ​ടു​ക്ക​ൽ ന​ട​ത്തി​യും സേ​വ​നം വി​പു​ല​പ്പെ​ടു​ത്തി​യും വ​ള​ർ​ച്ച ത്വ​രി​ത​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

നി​ല​വി​ല്‍ ഖ​ത്ത​ര്‍ എ​യ​ര്‍വേ​സി​ന്റെ ബി​സി​ന​സ് ക്ലാ​സാ​യ ക്യു ​സ്യൂ​ട്ടി​ല്‍ നാ​ല് വി​ഭാ​ഗ​ങ്ങ​ളാ​ണ് ഉ​ള്ള​ത്.

Tags:    
News Summary - Qatar Airways with innovative business class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.