ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ ഓസ്ട്രിയന്‍ പര്യടനം തു ടങ്ങി. അമീറും ഔദ്യോഗിക പ്രതിധിസംഘവും ഇന്നലെ ഉച്ചക്കാണ് വിയന്നയിലേക്ക് തിരിച്ചത്. രാത്രി വിയന്നയിലെത്തിയ അമീറിന് ആവേ ശകരമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. വിയന്ന രാജ്യാന്തര വിമാനത്താവളത്തില്‍ ഓസ്ട്രിയന്‍ വിദേശ കാര്യമന്ത്രി കരിന്‍ നെയ്സ്സലും ഖത്തര്‍ എംബസി ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്വീകരിച്ചത്. ഓസ്ട്രിയന്‍ പ്രസി ഡൻറ് അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലന്, ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് എന്നിവരുമായി അമീര്‍ കൂടി ക്കാഴ്ച നടത്തും. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെ ക്കുറിച്ചും പൊതുവായ ഉത്കണ്ഠയുള്ള വിവിധ വിഷയങ്ങളും ചര്‍ച്ചയാകും. ഖത്തര്‍ വ്യവസായ വാണിജ്യ മ ന്ത്രാലയം, ഖത്തര്‍ ചേംബര്‍, ഓസ്ട്രിയന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഖത്തരി ഓസ്ട്രിയന്‍ സാമ്പത്തികഫോറവും അമീറിെൻറ സന്ദര്‍ശനത്തിെൻറ ഭാഗമായി നടക്കും. ഔദ്യോഗിക പ്രതിനിധിസംഘത്തോടൊപ്പം ഖത്തര്‍ വ്യവസായ വാണിജ്യസംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്.
അമീര്റഷ്യന് വിദേശകാര്യമന്ത്രി ചര്‍ച്ച
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായി അമീരി ദിവാനിൽ ചര്‍ച്ച നടത്തി. റഷ്യന്‍ പ്രസിഡൻറ് വ്ലാദ്മിര്‍ പുടിെൻറ ആശംസകള്‍ ലാവ്റോവ് അമീറിന് കൈമാറി. ഖത്തറിെൻറ ആശംസ അമീറും പങ്കുവച്ചു. മേഖലാ രാജ്യാന്തര സംഭവവികാ സങ്ങള്‍, സിറിയ, ലിബിയ, സൊമാലിയ എന്നിവിടങ്ങളിലെ സാഹചര്യങ്ങള്‍, ഗള്‍ഫ് പ്രതിസന്ധി എന്നിവയും ചര്‍ച്ചയായി. ലിബിയ ഹൈ കൗണ്‍സില്‍ ചെയര്മാന് ഖാലിദ് അമ്മാര്‍ അല്മിശ്രിയുമായും അമീര്‍ ചര്‍ച്ച നടത്തി. ലിബിയയിലെ ഐക്യം, സുസ്ഥിരത എന്നിവയെ പിന്തുണക്കുന്നതില് ഖത്തറിെൻറ ഉറച്ച നിലപാട് അമീര്‍ വ്യ ക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.