ഗ​സ്സ ച​ർ​ച്ച വി​ല​യി​രു​ത്തി ഖ​ത്ത​റും ഈ​ജി​പ്തും

ദോ​ഹ: ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​മാ​ക്കാ​നു​ള്ള മ​ധ്യ​സ്ഥ ദൗ​ത്യം സം​ബ​ന്ധി​ച്ച് ഖ​ത്ത​റും ഈ​ജി​പ്തും ച​ർ​ച്ച ന​ട​ത്തി. ഖ​ത്ത​ര്‍ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ അ​ബ്ദു​റ​ഹ്മാ​ന്‍ ആ​ൽ​ഥാ​നി​യും ഈ​ജി​പ്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ബ​ദ​ര്‍ അ​ബ്ദു​ലാ​ത്തി​യും ഫോ​ണി​ലാ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ധ്യ​സ്ഥ ച​ര്‍ച്ച​ക​ളി​ല്‍ ഇ​സ്രാ​യേ​ലി​ന്റെ​യും അ​മേ​രി​ക്ക​യു​ടെ​യും പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍, മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ളി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​ക്കാ​നാ​യി​ട്ടി​ല്ല. ഗ​സ്സ​യി​ലെ​യും ല​ബ​നാ​നി​ലെ​യും സാ​ഹ​ച​ര്യ​ങ്ങ​ളും മേ​ഖ​ല​യു​ടെ സം​ഘ​ർ​ഷാ​വ​സ്ഥ​യും ഇ​രു രാ​ഷ്ട്ര നേ​താ​ക്ക​ളും ച​ർ​ച്ച ന​ട​ത്തി.

അ​തേ സ​മ​യം, മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ളി​ൽ ചെ​റി​യ പു​രോ​ഗ​തി​യു​ള്ള​താ​യി ഖ​ത്ത​ര്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് മാ​ജി​ദ് അ​ല്‍ അ​ന്‍സാ​രി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 

Tags:    
News Summary - Qatar and Egypt analysed Gaza discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.