ദോഹ: ദോഹയിൽ അന്താരാഷ്ട്ര റെഡ്ക്രോസ് കമ്മിറ്റി ഓഫിസ് തുറക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഖത്തറും ഐ.സി.ആർ.സിയും ഒപ്പുവെച്ചു. ഖത്തറിനുവേണ്ടി വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖിയും ഐ.സി.ആർ.സിക്കുവേണ്ടി പ്രസിഡന്റ് മിർജാന സ്പൊൾജറിക് എഗറുമാണ് കരാറിൽ ഒപ്പുവെച്ചത്.
പൊതുതാൽപര്യ മാനുഷിക പ്രവർത്തനങ്ങളുടെ വിവിധ മേഖലകളിൽ ഇരുപക്ഷവും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, അന്താരാഷ്ട്ര തലത്തിൽ പ്രവർത്തനവും ഏകോപനവും ശക്തിപ്പെടുത്തുക, സംയുക്ത പദ്ധതികൾ സജീവമാക്കുക, ഇരുപക്ഷത്തിന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഐ.സി.ആർ.സിയും ഖത്തറിലെ പ്രാദേശിക അധികൃതരും തമ്മിലുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് ഖത്തറിൽ ഐ.സി.ആർ.സി ആസ്ഥാനം തുറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.