ദോഹ: കാൻസർ രോഗത്തിനെതിരായ പോരാട്ടത്തിലെ പ്രവർത്തനങ്ങൾക്ക് ലുലു ൈഹപ്പർ മാർക്കറ്റിന് ഖത്തർ കാൻസർ സൊസൈറ്റിയുടെ (ക്യു.സി.എസ്) ആദരം. ലുലുവിന് ക്യു.സി.എസ് സർട്ടിഫിക്കറ്റും അവാർഡും സമ്മാനിച്ചു.ക്യു.സി.എസ് റിസോഴ്സസ് െഡവലപ്മെൻറ് ഡിപ്പാർട്മെൻറ് ഡയറക്ടർ ഡോ. ദിറ അൽ ദോസരിയിൽ നിന്ന് ലുലു ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് സർട്ടിഫിക്കറ്റും അവാർഡും ഏറ്റുവാങ്ങി. ലുലു റീജനൽ ഓഫിസിൽ നടന്ന ചടങ്ങിൽ കാൻസർ സൊസൈറ്റിയുടെയും ലുലുവിെൻറയും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.
കാൻസറിനെതിരായ ഒരുമിച്ചുള്ള പോരാട്ടമാണ് വേണ്ടതെന്നും ഇക്കാര്യത്തിൽ എല്ലാ കാലത്തും കാൻസർ സൊസൈറ്റിയുമായി ലുലു നിരന്തരം സഹകരിക്കുന്നുണ്ടെന്നും ഡോ. ദിറ അൽ ദോസരി പറഞ്ഞു. എല്ലാ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ സഹകരിക്കേണ്ടതുണ്ട്. ലുലുവിെൻറ പ്രയത്നം പ്രത്യേകം അഭിനന്ദനീയാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ കാൻസർ സൊസൈറ്റിയുടെ വിവിധ കാൻസർ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ലുലു നിശ്ചിത സംഭാവന നൽകിയിട്ടുണ്ട്. കമ്യൂണിറ്റി പാർട്ണർഷിപ് പ്രോഗ്രാമിെൻറ ഭാഗമായാണിത്.
കാൻസർ മൂലം ദുരിതമനുഭവിക്കുന്നവരുടെ വേദന അകറ്റാനും സമൂഹത്തിൽ ബോധവത്കരണം നടത്താനും ശാസ്ത്രീയ ഗവേഷണങ്ങൾക്കുമായാണ് ഇത്തരം സംഭാവനകൾ ഉപയോഗപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.